പുനരർപ്പണ പ്രതിജ്ഞയെടുത്ത്​ പ്രവാസി നേതാക്കൾ

ഷാർജ: പ്രളയം തകർത്ത കേരളത്തെ പുനർനിർമ്മിക്കുമെന്ന്​ പ്രതിജ്ഞയെടുത്ത്​ പ്രവാസി നേതാക്കൾ. പ്രളയദുരിതാശ്വാസ പ ്രയത്നങ്ങൾക്ക് മുന്നിട്ടിറങ്ങിയ പ്രമുഖ പ്രവാസി സംഘടനാ പ്രതിനിധികളെല്ലാം എക്സ്പോ സ​​​​െൻറററിൽ ഒത്തുകൂടി പ്രതിജ്ഞയെടുത്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൻ, പ്രവാസി ഭാരതീയ ദിവസ് പുരസ്കാര ജേതാവ് അഷ്റഫ് താമരശ്ശേരി, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ. കൊച്ചുകൃഷ്ണൻ, ഇൻകാസ് യു.എ.ഇ പ്രസിഡൻറ് മഹാദേവൻ വാഴശ്ശേരി, പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ കെ.കെ. ഷാനവാസ്, മലയാളം മിഷൻ യു.എ.ഇ കോ ഒാർഡിനേറ്റർ കെ.എൽ.ഗോപി, ലോക കേരള സഭ അംഗം െഎസക് പട്ടാണിപ്പറമ്പിൽ, അബൂദബി ഇന്ത്യൻ ഇസ്ലാമിക് സ​​​​െൻറർ പ്രസിഡൻറ് പി.ബാവ ഹാജി, കെ.എം.സി.സി യു.എ.ഇ ജനറൽ െസക്രട്ടറി ഇബ്രാഹിം എളേറ്റിൽ,

അജ്മാൻ ഇന്ത്യൻ സോഷ്യൽ സ​​​​െൻറർ പ്രസിഡൻറ് ജസീം, ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡൻറ് സജ്ജാദ് സഹീർ, അബൂദബി മലയാളി സമാജം പ്രസിഡൻറ് ടി.എ. നാസർ, ചിരന്തന പ്രസിഡൻറ് പുന്നക്കൻ മുഹമ്മദലി, ഇന്ത്യൻ സോഷ്യൽ ക്ലബ് കൽബ ജനറൽ െസക്രട്ടറി കെ.സി.അബൂബക്കർ, യുവകലാസാഹിതി പ്രസിഡൻറ് ബാബു വടകര, പ്രവാസി ഇന്ത്യ ആക്ടിങ് പ്രസിഡൻറ് മുഹമ്മദ് ഷമീം, അകാഫ് സെക്രട്ടറി രാധാകൃഷ്ണൻ, എം.ഇ.എസ് പ്രസിഡൻറ് ജലീൽ എം.സി, റാക് മാധ്യമം വിചാരവേദി പ്രസിഡൻറ് െക. അസൈനാർ, എം.എസ്.എസ് പ്രസിഡൻറ് യാക്കുബ് ഹസ്സൻ എന്നിവരാണ് പ്രവാസി സമൂഹത്തെ പ്രതിനിധീകരിച്ച് വേദിയിലെത്തിയത്.

Tags:    
News Summary - come on kerala-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.