ഷാർജ: കമോൺ കേരളയുെട രണ്ടാം അധ്യായത്തെയും ജനങ്ങളും ഭരണകൂടവും ഒരുപോലെ സ്വീകരി ച്ചതിൽ അഭിമാനമുണ്ടെന്ന് ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് പറഞ്ഞു. വൻ ജനാവലിയാണ് ഉദ്ഘാടന വേദിയെ ധന്യമാക്കിയത്. മുഖ്യമന്ത്രിയും കോൺസുൽ ജനറലും നിയമസഭാ സ്പീക്കറും മുൻ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയും, ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസുഫലിയും ഒരേ സ്വരത്തിലാണ് ഇൗ ഉദ്യമത്തെ സ്വാഗതം ചെയ്തത്. നാടിെൻറ മുന്നേറ്റത്തിന് എല്ലാ വ്യത്യാസങ്ങളും മറന്ന് ഒറ്റക്കെട്ടാണെന്ന് വിളമ്പരം ചെയ്യുകയായിരുന്നു നമ്മുടെ നേതാക്കൾ. യു.എ.ഇയിലെ പ്രവാസി^സാംസ്കാരിക സംഘടനാ നേതാക്കളെയും ഒരേ വേദിയിൽ അണിനിരത്താനായി എന്നത് സന്തോഷകരമാണ്. വാർത്തകൾ നൽകുന്ന ദിനപത്രം എന്നതിലുപരി നാടിെൻറ വികസനങ്ങൾക്കായി ക്രിയാത്മക ഇടപെടൽ നടത്തുന്നുവെന്ന നേതാക്കളുടെ അഭിനന്ദനം കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നുവെന്നും മൂല്യാധിഷ്ഠിത പത്രപ്രവർത്തനത്തിനൊപ്പം നാടിെൻറയും ജനതയുടെയും മുന്നേറ്റത്തിന് കൂടുതൽ ശക്തമായി കൂെട നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.