ഷാർജ: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ സാംസ്കാരിക മേളയായ കമോൺ കേര ളയെ വരവേൽക്കാൻ സാംസ്കാരിക നഗരം ഒരുക്കം തുടങ്ങി. കമോൺ കേരള ബ്രോഷറിെൻറയും ടിക്കറ്റിെൻറയും ഷാർജ മേഖല വിതരേണാദ്ഘാടനം ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൻ നിർവഹിച്ചു. വരും ദിവസങ്ങളിൽ എമിറേറ്റിെൻറ വിവിധ ഭാഗങ്ങളിൽ സ്വാഗതസംഘം പ്രവർത്തകർ ടിക്കറ്റുകൾ എത്തിക്കും. കമോൺ കേരളയുടെ മുൻ എഡിഷനുകളുടെ മാധുര്യം ആസ്വദിച്ച ഷാർജയിലെ സ്വദേശികളും സർവകലാശാല വിദ്യാർഥികളും മലയാളികൾക്ക് പുറമെയുള്ള പ്രവാസികളും മേളയുടെ ദിവസങ്ങൾക്കായി കാത്തിരിക്കുകയാണ്. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ ഹാരിസ്, പി.സി. മൊയ്തു, നജീബ്, ബഷീർ, ഖമർ തുടങ്ങിയവരും അസോസിയേഷൻ ഭാരവാഹികളും പങ്കുചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.