പ്രവാസ കേരളം മൂളും ഇനി കമോണ്‍ കേരളപ്പാട്ട്...

ദുബൈ: ഒാരോ കാലത്തും നാട്​ ഏറ്റെടുത്ത ചില പാട്ടുകളും ഇൗരടികളുമുണ്ട്​-  ജയ്​ ഹോ പോലെ, ദൂം മച്ചാലേ പോലെ. ആ ഗണത്തിലേക്ക്​ ഒരു പാട്ടുകൂടി എത്തുന്നു. നവകേരളത്തി​​​​​െൻറ വാണിജ്യ-സാംസ്​കാരിക മുന്നേറ്റത്തി​​​​​െൻറ പടപ്പാട്ടായി മാറാനൊരുങ്ങുന്ന കമോൺ കേരളയുടെ തീം സോങ്​. 
യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമിയുടെ ആശിർവാദത്തിൽ ഇൗ മാസം 25,26,27 തീയതികളിൽ ഷാർജ എക്​സ്​​േപാ സ​​​​െൻററിൽ ഗൾഫ്​ മാധ്യമം ഒരുക്കുന്ന ‘കമോൺ കേരള’ ക്കായി മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരും ജനപ്രിയരുമായ സംഗീത പ്രതിഭകൾ ഒത്തുചേർന്നാണ്​ പാ​െട്ടാരുക്കുന്നത്​.

ഹിഷാം അബ്​ദുൽ വഹാബ്,രൂപാ രേവതി, സിതാര, സിദ്ധാർഥ്​ മേനോൻ, ശ്രേയക്കുട്ടി, ബി.കെ. ഹരിനാരായണ​ൻ
 

ഒാലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരുമോ​ പോലുള്ള ആർദ്രമായ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട്​ മലയാളത്തിലെ മികച്ച പാ​െട്ടഴുത്തുകാരിലൊരാളെന്ന്​ പേരെടുത്ത ബി.കെ. ഹരിനാരായണ​​​​​െൻറതാണ്​ വരികൾ.   ഇൗണമിടുന്നത്​ അതുല്യ പ്രതിഭകൊണ്ട്​വിഖ്യാത ഗായകൻ സമി യൂസുഫിനെപ്പോലും അത്​ഭുതപ്പെടുത്തിയ, ചലചിത്ര സംഗീത മേഖലയിൽ മുദ്ര ചാർത്തിയ ഹിഷാം അബ്​ദുൽ വഹാബ്​. ഹിഷാമും യുവഗായകരിൽ ഏറ്റവുമേറെ ഫീൽ ചെയ്യിച്ച്​ പാടാൻ കെൽപ്പുള്ള സിതാര, രൂപാ രേവതി, സിദ്ധാർഥ്​ മേനോൻ ഒപ്പം ശ്രേയക്കുട്ടിയും ചേർന്ന്​ ആലപിച്ച ഗാനം അടുത്ത ദിവസം പ്രകാശനം ചെയ്യും. പാട്ടി​​​​​െൻറ ദൃശ്യഭാഷയും പുറത്തിറങ്ങും. തങ്ങളുടെ തലമുറ കേരള​ം എങ്ങിനെ മുന്നേറ​ണമെന്ന്​ ആഗ്രഹിക്കുന്നുവോ അതി​​​​​െൻറ സർഗാത്​മകമായ പ്രതിഫലനമാണ്​  പ്രകടിപ്പിക്കുന്നതെന്ന്​ കൊച്ചി വുഡ്​പെക്കർ സ്​റ്റുഡിയോയിൽ ​ റെക്കോർഡിങ്​ പൂർത്തിയാക്കിയ ശേഷം ഹിഷാം അബ്​ദുൽ വഹാബ്​ പറഞ്ഞു. 
കേരളത്തി​​​​​െൻറ സസ്യഭംഗിയും സാംസ്​കാരിക മികവും വരച്ചിടുന്ന, ഭാവി കേരളത്തെക്കുറിച്ച്​ ശുഭചിന്ത സൂക്ഷിക്കുന്ന ഒാരോ മനുഷ്യരുടെയും മനസ്സിലെ വികാരമാണ്​ കമോൺ കേരളപ്പാട്ടിലൂടെ പങ്കുവെക്കപ്പെടുക. 

ഒരു മലയാളിയെങ്കിലുമുള്ള ഒാരോ നാട്ടിലും ഇൗ പാട്ട്​ മുഴങ്ങും. കുട്ടികൾ ഡെസ്​കിൽ കൊട്ടി താളം പിടിക്കും, ലേബർ ക്യാമ്പിലെ ഇടവേളക്കിടയിൽ തൊഴിലാളികളും, വീട്ടമ്മമാരും ഇൗ പാട്ട്​ മൂളും. നാളെയുടെ കേരളത്തി​​​​​െൻറ ഉണർവി​​​​​െൻറയും ഉത്സാഹത്തി​​​​​െൻറയും ഇൗരടിയായിതു മാറും. ലോകം   നീട്ടിപ്പാടും...കമോൺ കമോൺ കേരള...

കമോണ്‍കേരളയില്‍ നിങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാം https://goo.gl/PAf1X4

Tags:    
News Summary - come on kerala-gulf madhyamam-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.