കമോൺ കേരളയിൽ ജനപ്രവാഹം
ഷാര്‍ജ: ചാറല്‍ മഴ ഞൊടിയിടയിൽ പേമാരിയാകുന്നത് കണ്ടിട്ടില്ലേ. അതായിരുന്നു കമോണ്‍ കേരളയിലെ വെള്ളിയാഴ്ച. ഷാര്‍ജ എക്സ്പോ സെൻറർ അക്ഷരാർത്ഥത്തിൽ ജന സാഗരമായി.
ഉ ച്ച തിരിഞ്ഞ് തുടങ്ങിയ ഒഴുക്ക് വൈകിേട്ടാടെ വൻ പ്രവാഹമായി മാറി. എവിടെ തിരിഞ്ഞാലും ജന ങ്ങളുടെ തിക്കും തിരക്കുമായിരുന്നു. ഭക്ഷണശാലകള്‍ ആഹാര പ്രിയരെ കൊണ്ട് നിറഞ്ഞു. കഴി ഞ്ഞ വര്‍ഷം കമോണ്‍ കേരളയില്‍ ഉണ്ടായ പ്രളയം മുന്നില്‍ കണ്ട് തയാറെടുപ്പുകൾ പോലും തകര ്ത്താണ് ഇത്തവണ ആവേശം അലയടിച്ചത്. ചെങ്കോട്ടയിലെ തിരക്ക് നിയന്ത്രിക്കാനാവാതെ പാറാവുകാര്‍ വിയര്‍ത്തു. ബാരികേഡുകളെല്ലാം ജനതിരക്കില്‍ തകര്‍ന്നു.
കൈരളിയുടെ തറവാട് വിരുന്നകാരെ കൊണ്ട് നിറഞ്ഞപ്പോള്‍ കാര്യസ്ഥന് ഓടിനടന്ന് വിയര്‍ത്തു.
അതിരില്‍ കെട്ടിയ വേലികള്‍ പൊളിച്ച് നീക്കിയാണ് അതിഥികളെ വളപ്പിലേക്ക് ക്ഷണിച്ചത്. കലാപരിപാടികള്‍ കാണുവാനത്തെിയവരുടെ നിര ബാള്‍ റൂമിലേക്ക് നീണ്ടു. എവിടെ നോക്കിയാലും മനുഷ്യ മതിലായിരുന്നു. കുടുംബങ്ങള്‍ക്കായി തീര്‍ത്ത പരിപാടികളില്‍ കല്ലുവും മാത്തുവും നിറഞ്ഞാടിയപ്പോള്‍ മിഥുന് രമേഷ് അവതരിപ്പിച്ച വൈറല്‍ സൂപ്പര്‍ സ്റ്റാര്‍ പാട്ടിെൻറ പാലാഴി ഒഴുകി. എക്സ്പോയുടെ നീളന്‍ വരാന്ത നീളെ സന്ദര്‍ശകരുടെ തിരക്കായിരുന്നു.
കമോണ്‍ കേരളയില്‍ ആവേശം വിതറി കല്ലുവും മാത്തുവും
പ്രവാസ മലയാളം ഒഴുകിയെത്തിയ കമോണ്‍ കേരളയിൽ ആവേശത്തിെൻറ ചിരിയും ചിന്തയും തീര്‍ത്ത് മച്ചാന്‍സ് തിമര്‍ത്താടി. അറിവളന്നും ആരോഗ്യം പരിശോധിച്ചും കടങ്കഥകള്‍ക്ക് ഉത്തരം തേടിയുമാണ് മച്ചാന്‍സ് അലയൊലികള്‍ തീര്‍ത്തത്. ആറുകുടുംബങ്ങളാണ് മത്സരത്തില്‍ മാറ്റുരച്ചത്.
പ്രകടനം, ചോദ്യം, വ്യായാമം, കമോണ്‍ കേരളയെന്ന് നീട്ടി ചൊല്ലല്‍ തുടങ്ങിയ മത്സരങ്ങളില്‍ ചിരിയും ചിന്തയും നിറഞ്ഞ് നിന്നു. കപില്‍ ദേവ്, സുനില്‍, സമദ്, അന്‍സാരി, സജീഷ്, സലാം എന്നിവരാണ് കുടുംബസമ്മേതം മത്സരിക്കാനെത്തിയത്. മത്സരാര്‍ഥികള്‍ക്ക് ഉത്തരമറിയാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് നിരവധി കാണികളും സമ്മാനങ്ങള്‍ നേടി. വാശിയും സൗഹൃദവു നിറംപകര്‍ന്ന മത്സരത്തില്‍ അന്‍സാരിയും കുടുംബവുമാണ് ഒന്നാമെതത്തിയത്. അര്‍മേനിയയിലേക്ക് കുടുംബ സമ്മേതം പോകുവാനുള്ള ടിക്കറ്റാണ് അറൂഹ ട്രാവല്‍സ് സമ്മാനമായി നല്‍കിയത്. കപില്‍ ദേവ് രണ്ടാം സ്ഥാനവും സമദും കുടുംബവും മൂന്നാം സമ്മാനവും നേടി. ആയിരക്കണക്കിന് പേരാണ് മത്സരം കാണാനെത്തിയത്.
തിമര്‍ത്താടി വൈറല്‍ സൂപ്പര്‍ സ്റ്റാറുകള്‍
സാമൂഹ്യ മാധ്യമങ്ങള്‍ കൈരളിയൂടെ കൈകൂമ്പിളില് അര്‍പ്പിച്ച വൈറല്‍ സുപ്പര്‍ സ്റ്റാറുകളുടെ പ്രകടനം കമോണ്‍ കേരളയുടെ വേദികളിലത്തെിയ ആയിരങ്ങളെ ആവേശത്തിന്‍െറ കൊടുമുടിയിലത്തെിച്ചു. ഗാനങ്ങളുടെ പെരുമഴയുമായി യുംന, ആന്‍, നീരജ്, ലക്ഷ്മി, സൗമ്യസദാനന്ദന്‍ രാകേഷ് എന്നിവര്‍ കമോണ്‍ കേരളക്ക് പീലിച്ചാര്ത്തിയപ്പോള്, മിമിക്സും സ്പോട്ട് ഡബ്ബിങുമായി സമദ് ചിരിയുടെ പൂരം തീര്‍ത്തു. മാന്ത്രിക വിദ്യകളുമായത്തെിയ ജൂനിയര്‍ ഒടിയന് ആദിത്യ വിസ്മയങ്ങളുടെ വേലിയേറ്റമാണ് തീര്‍ത്തത്. ചിരിയുടെ ചെപ്പ് തുറന്ന പിഷാരടിയും അതിമനോഹരമായി പരിപാടി നിയന്ത്രിച്ച മിഥുനും കമോണ്‍ കേരളക്ക് വെള്ളി കൊലുസ് കെട്ടി. സൗമ്യ തനിച്ച് അവതരിപ്പിച്ച അക്കാപ്പെല്ല ഷാര്‍ജക്ക് നവ്യാനുഭവമായി. വയലിനിലും പാട്ടിലും ആവേശം വാരിവിതറിയാണ് ലക്ഷ്മി സദസിനെ കൈയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.