അബൂദബി: എമിറേറ്റിലുടനീളമുള്ള തീരദേശങ്ങൾ സംരക്ഷിക്കുന്നതിന് ബോധവത്കരണവുമായി അബൂദബി മിനിസിപ്പാലിറ്റി. ശുചിത്വവും സുരക്ഷിതവുമായ ബീച്ചുകളെ പിന്തുണയ്ക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ‘നമ്മുടെ വീട് നമ്മുടെ ഉത്തരവാദിത്തം-നമ്മുടെ ബീച്ചുകള്‍ മനോഹരം’ എന്ന തലക്കെട്ടിൽ ആരംഭിച്ച കാമ്പയിനിലൂടെ തീരസംരക്ഷണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സന്ദർശകരേയും ജനങ്ങളേയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മുനിസിപ്പാലറ്റി അധികൃതർ അറിയിച്ചു. കാമ്പയിനിലൂടെ ശുചിത്വം നിലനിര്‍ത്തേണ്ടതിന്‍റെയും പൊതു കേന്ദ്രങ്ങള്‍ സംരക്ഷിക്കേണ്ടതിന്‍റെയും പ്രാധാന്യം ബീച്ച് സന്ദർശകരിലേക്കെത്തിക്കും.
ഇതിലൂടെ പൊതുജനക്ഷേമവും ജീവിത നിലവാരവും മെച്ചപ്പെടുത്താനാവുമെന്നാണ് വിലയിരുത്തൽ. മാലിന്യങ്ങള്‍ നിര്‍ദിഷ്ട ഇടങ്ങളില്‍ നിക്ഷേപിക്കണമെന്നും ബീച്ചുകളിൽ ഏര്‍പ്പെടുത്തിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങളും മറ്റ് കേന്ദ്രങ്ങളും നിലനിർത്താൻ സഹകരിക്കണമെന്നും മുനിസിപ്പാലിറ്റി സന്ദര്‍ശകരോട് ആവശ്യപ്പെട്ടു.
പൊതു ഇടങ്ങളുടെ മനോഹാരിത സംരക്ഷിക്കേണ്ടതിന്‍റെയും അവ എല്ലാവര്‍ക്കും സ്വാഗതാര്‍ഹവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കേണ്ടതിന്‍റെയും പ്രാധാന്യവും കാമ്പയിന്‍ ഉയര്‍ത്തിക്കാട്ടുന്നു.
പൊതുസ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം എടുത്തു പറഞ്ഞ മുനിസിപ്പാലിറ്റി വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.