അമിത വില: 15 വാണിജ്യ  സ്​ഥാപനങ്ങൾ അടച്ചുപൂട്ടി

അബൂദബി: ഉൽപന്നങ്ങൾക്ക്​ അമിത വില ഇൗടാക്കുന്നതായി കണ്ടെത്തിയ 15 വ്യാപാര സ്​ഥാപനങ്ങൾ അബൂദബി സാമ്പത്തിക വികസന വകുപ്പ്​ അടച്ചുപൂട്ടി. 
മൂല്യവർധിത നികുതി നടപ്പാക്കലി​​​െൻറ തുടർ നടപടികളുമായി ബന്ധപ്പെട്ട്​ അബൂദബി എമിറേറ്റിൽ വകുപ്പ്​ ജനുവരിയിൽ നടത്തിയ പരിശോധനയെ തുടർന്നാണ്​ നടപടി. ജനുവരിയിൽ എമിറേറ്റിൽ 3520 പരിശോധനകൾ നടത്തിയതായി കമേഴ്​സ്യൽ പ്രൊട്ടക്​ഷൻ അഡ്​മിനിസ്​ട്രേഷൻ ആക്​ടിങ്​ ഡയറക്​ടർ അഹ്​മദ്​ താരിഷ്​ ആൽ ഖുബൈസി വ്യക്​തമാക്കി. 

അബൂദബിയിൽ 1350, അൽ​െഎനിൽ 1120, ദഫ്​റയിൽ  1050 എന്നിങ്ങനെയായിരുന്നു പരിശോധന. ഫെഡറൽ നികുതി അതോറിറ്റിയിൽ വാറ്റ്​ രജിസ്​ട്രേഷൻ നടത്താതെ വാറ്റ്​ ഇൗടാക്കിയവർ, അമിത വില ചുമത്തിയവർ തുടങ്ങിയവർക്കെതിരെ നടപടി സ്വീകരിച്ചു. വാറ്റുമായി ബന്ധപ്പെട്ട്​ അബൂദബിയിൽ 50, അൽ​െഎനിൽ 28, അൽ ദഫ്​റയിൽ 20 എന്നിങ്ങനെ മൊത്തം 98 കാമ്പയിനുകൾ സംഘടിപ്പിച്ചതായും അഹ്​മദ്​ താരിഷ്​ ആൽ ഖുബൈസി പറഞ്ഞു.ജനുവരിയിൽ മൊത്തം 505 പരാതികൾ വകുപ്പിന്​ ലഭിച്ചു. അബൂദബിയിൽനിന്ന്​ 250, അൽ​െഎനിൽനിന്ന്​ 210, ദഫ്​റയിൽനിന്ന്​ 45 എന്നിങ്ങനെയാണ്​ പരാതി ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - closed market- uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.