അബൂദബി: കാലാവസ്ഥ വ്യതിയാനം യു.എ.ഇയിൽ മണൽക്കാറ്റോട് കൂടിയ അത്യുഷ്ണ വേനലിനും വെള്ളപ്പൊക്കത്തിന് കാരണമാകുന്ന മഴക്കും വർധിച്ച ഇൗർപ്പത്തിനും ഇടയാക്കുമെന്ന് റിപ്പോർട്ട്. എമിറേറ്റ്സ് വന്യജീവി സൊൈസറ്റി ലോക വന്യജീവി ഫണ്ടിെൻറ സഹകരണത്തോടെ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച യു.എ.ഇ കാലാവസ്ഥ വ്യതിയാന^പരിഹാര റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2050ഒാടെ വേനൽക്കാല മാസങ്ങളിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനിലയും പത്ത് ശതമാനം ഇൗർപ്പനിലയും വർധിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഉയർന്ന അന്തരീക്ഷ ഉൗഷ്മാവും ഇൗർപ്പനിലയും തൊഴിലാളികളുടെ അധ്വാനഫലം കുറക്കുകയും ജനങ്ങളുടെ ആരോഗ്യത്തിന് ദോഷകരമാവുകയും ചെയ്യും. ഇതു കാരണം സമ്പദ് വ്യവസ്ഥയിൽ പ്രതിവർഷം 735 കോടി ദിർഹത്തിെൻറ നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. എയർ കണ്ടീഷൻ സംവിധാനങ്ങളുടെ ആവശ്യകത വർധിക്കുന്നതിനാൽ ഉൗർജ സ്രോതസ്സുകൾക്ക് വലിയ ആഘാതമേൽക്കും. കാലാവസ്ഥാ വ്യതിയാനം കാരണമായുള്ള ഭീഷണികൾ വിലയിരുത്താൻ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ശൈത്യകാലത്ത് വെള്ളപ്പൊക്കമുണ്ടാകാവുന്ന തരത്തിൽ യു.എ.ഇയിൽ മഴ വർധിക്കും. രാജ്യത്തെ വാർഷിക മഴലഭ്യത 200 ശതമാനം വരെ വർധിക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഭാവിയിൽ ദുബൈയിൽ ഉഷ്ണ ചുഴലിക്കാറ്റ് ഉണ്ടാകുമെന്നതിന് തെളിവുണ്ട്. ദുബൈയുടെ തീരപ്രദേശങ്ങളിൽ ഇതിെൻറ തരംഗങ്ങൾ ഏഴ് മീറ്റേറാളം ഉയർന്നേക്കും.
2007ൽ ഗോനു ചുഴലിക്കാറ്റ് നാശം വിതച്ച ഫുജൈറയിൽ ഇത് ആവർത്തിക്കാനുള്ള സാധ്യതയുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന വൻ മാറ്റങ്ങൾ ശക്തമായ മണൽക്കാറ്റ് വർധിക്കാൻ ഇടയാക്കിയേക്കും. കടലിലെ താപനില വർധിക്കുന്നതോടൊപ്പം അറേബ്യൻ ഉൾക്കടലിെൻറ നിരപ്പ് ഉയരുമെന്ന് തിരമാല മാപിനി അളവുകൾ സൂചിപ്പിക്കുന്നു.
സമുദ്രനിരപ്പ് ഉയരുന്നതും കൊടുങ്കാറ്റും വെള്ളപ്പൊക്കത്തിന് കാരണമായി തീരപ്രദശേങ്ങളിലെ വൈദ്യുതി ഉൽപാദന സംവിധാനങ്ങൾക്ക് ഭീഷണിയാവും.
പത്തിൽ ഒമ്പത് വൈദ്യുതി ഉൽപാദന നിലയങ്ങളും കടൽവെള്ള ശുദ്ധീകരണ ശാലകളും സ്ഥിതി ചെയ്യുന്നതന് തീരപ്രദേശങ്ങളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.