അബൂദബി: അബൂദബി ക്ലീവ്ലാൻഡ് ആശുപത്രിയെ നെഞ്ചുവേദനക്കുള്ള ഒൗദ്യോഗിക കേന്ദ്രമായി അബൂദബി ആരോഗ്യ അതോറിറ്റി (ഹാദ്) പ്രഖ്യാപിച്ചു. നെഞ്ചുവേദനയുമായി ആശുപത്രിയിലെ അടിയന്തര വിഭാഗത്തിലെത്തുന്ന ആർക്കും ചികിത്സ ലഭ്യമാകുമെന്ന് ഹാദ് അധികൃതർ അറിയിച്ചു.
ഹൃദ്രോഗ സംബന്ധമായ അസുഖമുള്ള സ്വദേശികൾക്കും വിദേശികൾക്കും വിദഗ്ധ ചികിത്സക്കായി ക്ലീവ്ലാൻഡിലെത്താം. ലോകനിലവാരത്തിലുള്ള വിദഗ്ധ ചികിത്സ 24 മണിക്കൂറും ആശുപത്രിയിൽ നൽകുന്നുണ്ട്. ആർട്ടറി സ്റ്റെൻറുകൾ, മികച്ച പരിശോധന മാർഗങ്ങൾ, ഹൈബ്രിഡ് റോബോട്ടിക് ഹൃദയ ശസ്ത്രക്രിയ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ആശുപത്രിയിലുണ്ട്.
സമീപ രാജ്യങ്ങളിൽനിന്ന് ഹൃദ്രോഗ ചികിത്സക്കായി ക്ലീവ്ലാൻഡിലെത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായിട്ടുണ്ട്. 2016ൽ നെഞ്ചുവേദനയും ഹൃദ്രോഗവും ഹൃദയസ്തംഭവനവുമായി 2000ത്തിലധികം രോഗികളാണ് ആശുപത്രിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.