ദുബൈ: ചൊവ്വാഴ്ച ആകാശം മിക്കവാറും തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. അതേസമയം ചില കിഴക്കൻ, പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഓഫ്ഷോർ ദ്വീപുകളിൽ നേരിയ മഴക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. അതേസമയം പടിഞ്ഞാറൻ ഉൾപ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ വരെ രാത്രിയിൽ മൂടൽമഞ്ഞും ഈർപ്പവുമുണ്ടാകും. കാറ്റ് ഇടക്കിടെ ശക്തമാവുകയും മണിക്കൂറിൽ 35 കി.മീ വരെ വേഗതയിൽ വീശുകയും ചെയ്യും.
അബൂദബിയിൽ കൂടിയ താപനില 26 ഡിഗ്രിയും കുറഞ്ഞ താപനില 16 ഡിഗ്രിയുമാണ് പ്രതീക്ഷിക്കുന്നത്. ദുബൈയിൽ കൂടിയ താപനില 25ഡിഗ്രിയും കുറഞ്ഞ താപനില 16 ഡിഗ്രിയുമാണ്. ഷാർജയിൽ കൂടിയ താപനില 25ഡിഗ്രിയും കുറഞ്ഞ താപനില 15 ഡിഗ്രിയും അജ്മാൻ കൂടിയ താപനില 25ഡിഗ്രിയും കുറഞ്ഞ താപനില 15 ഡിഗ്രിയും ഉമ്മുൽഖുവൈനിൽ കൂടിയ താപനില 24 ഡിഗ്രിയും കുറഞ്ഞ താപനില 15 ഡിഗ്രിയും റാസൽഖൈമയിൽ കൂടിയ താപനില 25 ഡിഗ്രിയും കുറഞ്ഞ താപനില 14 ഡിഗ്രിയും ഫുജൈറയിൽ കൂടിയ താപനില 24 ഡിഗ്രിയും കുറഞ്ഞ താപനില 17 ഡിഗ്രിയുമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.