ദുബൈ: അഴുക്കിൽ നിന്നും പൊടിയിൽ നിന്നുമെല്ലാം കെട്ടിടം വൃത്തിയാക്കി സൂക്ഷിക്കുന്ന ജോലിയാണ് വിനക്തരമണ ലാൽ എന്ന ഇന്ത്യൻ തൊഴിലാളിക്ക്.
നിലവും കെട്ടിടവും മാത്രമല്ല, മനസും ശരിക്കും വൃത്തിയിലും വെടിപ്പിലും സൂക്ഷിക്കുന്നുണ്ട് അദ്ദേഹം^ അതു കൊണ്ടാണല്ലോ 35 ലക്ഷം രൂപയോളം വിലവരുന്ന ആഭരണങ്ങൾ കണ്ടിട്ടും അദ്ദേഹത്തിെൻറ കണ്ണ് മഞ്ഞളിക്കാതിരുന്നത്. ഖിസൈസിൽ ജോലി സ്ഥലത്ത് വെച്ചാണ് ഒരു ബാഗ് വീണു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.
ആരെയും പരിസരത്തെങ്ങും കാണുന്നുമില്ല. തുറന്നു നോക്കിയപ്പോൾ അകത്ത് നിറയെ ആഭരണങ്ങൾ. പിന്നെ തരിമ്പും താമസിച്ചില്ല.
നേരെ പോയത് ഖിസൈസ് പൊലീസ് സ്റ്റേഷനിലേക്ക്. അവിടെ വെച്ച് നടത്തിയ പരിശോധനയിൽ രണ്ടു ലക്ഷം ദിർഹത്തിലേറെ വിലവരുന്നവയാണ് ആഭരണങ്ങളെന്ന് വ്യക്തമായി. ഇൗ മനുഷ്യൻ രണ്ടു പതിറ്റാണ്ട് ജോലി ചെയ്താൽ പോലും സ്വരൂപിക്കാനാവാത്ത തുക.ഇൗ സത്യസന്ധതയും വിശ്വസ്തതയും പൊലീസ് ഉദ്യോഗസ്ഥരെ ഏറെ സന്തുഷ്ടരാക്കി. സമ്മാനവും സാക്ഷ്യപത്രവും നൽകിയാണ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ യൂസുഫ് അബ്ദുല്ല സാലിം അൽ ഉബൈദിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ യാത്രയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.