??????? ????????? ????????? ????????

‘ക്ലീൻഅപ്​ ദി വേൾഡ്​’: ദുബൈയിൽ നിന്ന്​ നീക്കിയത്​ 6000 ടൺ മാലിന്യം

ദുബൈ: ഒരാഴ്​ച നീണ്ട ശുചീകരണ യജ്ഞത്തിൽ ദുബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്​ നീക്കം ചെയ്​തത്​ 6000 ടൺ മാലിന്യം. ദുബൈ നഗരസഭ നടത്തിയ  24 ാമത്​ ‘ക്ലീൻഅപ്​ ദി വേൾഡ്​’കാമ്പയിനി​​െൻറ ഭാഗമായാണ്​ ശുചീകരണം നടന്നത്​. മരുഭൂമി, തീരപ്രദേശങ്ങൾ, താമസസ്​ഥലങ്ങൾ, ചന്തകൾ എന്നിവിടങ്ങളിലൊക്കെ സന്നദ്ധപ്രവർത്തകർ മാലിന്യം തേടിയെത്തി. 512 സർക്കാർ, സ്വകാര്യ സ്​ഥാപനങ്ങളിൽ നിന്നായി 34000 സന്നദ്ധപ്രവർത്തകരാണ്​ മാലിന്യ നിർമാർജന യജ്ഞത്തിൽ പങ്കാളികളായത്​. അവസാന ദിവസം ദേര ക്രോണിക്കിളിൽ നടന്ന ശുചീകരണത്തിൽ മാത്രം ഏഴായിരം സ്വകാര്യ കമ്പനി ജീവനക്കാരും കുടുംബാംഗങ്ങളും പ​െങ്കടുത്തുവെന്ന്​ ദുബൈ മുനസിപ്പാലിറ്റി അറിയിച്ചു. 1994 ൽ കാമ്പയിൻ ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ പേർ പ​െങ്കടുത്ത ശുചീകരണ യജ്ഞങ്ങളിൽ ഒന്നാണിത്​. സ്വകാര്യ കമ്പനികൾ വമ്പൻ ട്രക്കുകളുമായിഎത്തിയാണ്​ മാലിന്യം നീക്കംചെയ്​തത്​. 15215 സ്​കൂൾ കുട്ടികളും യജ്ഞത്തിൽ പ​െങ്കടുത്തു. പത്ത്​ ലക്ഷം പ്ലാസ്​റ്റിക്​ ബോട്ടിലുകളും നീക്കം ചെയ്​തു. പുനരുപയോഗിക്കാൻ കഴിയുന്ന വസ്​തുക്കൾ ശേഖരിക്കുന്നതിൽ സ്​കൂളുകൾക്കിടയിൽ മൽസരവും നടത്തി. വാഹനങ്ങൾ ഉപേക്ഷിക്കപ്പെടുന്നതിനും ഒാടുന്ന വാഹനങ്ങളിൽ നിന്ന്​ മാലിന്യം പുറത്തേക്ക്​ എറിയുന്നതിനു​െമതിരെ ബോധവൽക്കരണവും കാമ്പയി​​െൻറ ഭാഗമായി നടന്നു. കഴിഞ്ഞ വർഷം 32643 പേർ ചേർന്ന്​ 8652 ടൺ മാലിന്യം നീക്കിയിരുന്നു. 2015 ൽ 30322 പേരാണ്​ പരിപാടിയിൽ പ​െങ്കടുത്തത്​.
Tags:    
News Summary - clean duabai uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.