ദുബൈ സിവിൽ ഡിഫൻസ്​ ഉദ്യോഗസ്ഥർ ബുർജ്​ ഖലീഫയുടെ മുകളിലേക്ക്​ നടന്നുകയറുന്നു

ബുർജ്​ ഖലീഫ നടന്നുകയറി: സിവിൽ ഡിഫൻസിന്​ ഗിന്നസ്​ റെക്കോഡ്​

ദുബൈ: ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുർജ്​ ഖലീഫയുടെ പടികൾ നടന്നുകയറി ഗിന്നസ്​ റെക്കോഡിട്ട്​ ദുബൈ സിവിൽ ഡിഫൻസ്​. 159 നിലകളിലായി 25,00 പടികൾ വെറും 52 മിനിറ്റും 30 സെക്കന്‍റും കൊണ്ടാണ്​​ സിവിൽ ഡിഫൻസ്​ ഉദ്യോഗസ്ഥർ നടന്നുകയറിയത്​. ഫയർഫൈറ്റിങ്​ സ്യൂട്ടും ഹെൽമറ്റും ഓക്സിജൻ സിലിണ്ടറും അടക്കും ഏതാണ്ട്​ 15 കിലോ ഭാരം ചുമലിലേറ്റിയായിരുന്നു റെകോഡിലേക്കുള്ള നടത്തം.

സിവിൽ ഡിഫൻസിന്‍റെ കരുത്തും ആത്​മാർഥതയും ഉയർത്തിക്കാട്ടുന്നതിന്‍റെ ഭാഗമായാണ്​ സാഹസിക പ്രകടനം. ഏത്​ സാഹചര്യത്തിലും അതോറിറ്റി പ്രവർത്തന സജ്ജമാണെന്ന്​ തെളിയിക്കാൻ പുതിയ നേട്ടത്തിലൂടെ സിവിൽ ഡിഫൻസിന്​ കഴിഞ്ഞു. നേരത്തെ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ബുർജ്​ ഖലീഫയുടെ പടികൾ നടന്നു കയറി ഗിന്നസ്​ ബുക്കിൽ ഇടംനേടിയിരുന്നു.

Tags:    
News Summary - Civil Defense climbs Burj Khalifa on foot, sets Guinness World Record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.