ജ​നു​വ​രി​യി​ൽ ഇ​ത്തി​ഹാ​ദി​ൽ യാ​ത്ര ചെ​യ്ത​ത്​ 22ല​ക്ഷം​ യാ​ത്ര​ക്കാ​ർ

അ​ബൂ​ദ​ബി: യു.​എ.​ഇ​യു​ടെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഇ​ത്തി​ഹാ​ദ്​ എ​യ​ർ​വേ​ഴ്​​സി​ൽ​ ജ​നു​വ​രി​യി​ൽ 22 ല​ക്ഷം യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ച്ച​താ​യി അ​ധി​കൃ​ത​ർ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ജ​നു​വ​രി​യി​ലെ ക​ണ​ക്കു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 29 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഇ​ത്ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2025 ജ​നു​വ​രി​യി​ൽ 17 ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ്​ ഇ​ത്തി​ഹാ​ദ്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ ലോ​ഡ് ഫാ​ക്ട​ർ ജ​നു​വ​രി​യി​ൽ 89.9 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സ​മ​യ​ത്ത് ഇ​ത് 89.1 ശ​ത​മാ​ന​മാ​യി​രു​ന്നു. 2026 തു​ട​ക്ക​ത്തി​ൽ ഇ​ത്തി​ഹാ​ദി​ന്റെ ഓ​പ്പ​റേ​റ്റിം​ഗ് ഫ്ലീ​റ്റ് 127 വി​മാ​ന​ങ്ങ​ളാ​ണ്. ലോ​ക​മെ​മ്പാ​ടു​മു​ള്ള 110 ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. സീ​സ​ണ​ൽ സ​ർ​വീ​സു​ക​ളും കാ​ർ​ഗോ റൂ​ട്ടു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ണ​ക്കാ​ണി​ത്. അ​തേ​സ​മ​യം ചാ​ർ​ട്ട​ർ സ​ർ​വീ​സു​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

2026ന്റെ ​ശ​ക്ത​മാ​യ തു​ട​ക്ക​മാ​ണ് ജ​നു​വ​രി​യി​ലേ​തെ​ന്നും ആ​വ​ശ്യ​ക​ത ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ക​യാ​ണെ​ന്നും ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​യ്‌​സ് സി.​ഇ.​ഒ ആ​ന്റോ​ണാ​ൾ​ഡോ നെ​വ്സ് പ​റ​ഞ്ഞു. ഞ​ങ്ങ​ളു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ യാ​ത്ര​ക്കാ​രി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടു​ക​യാ​ണ്. ഓ​രോ സ​ർ​വീ​സി​ലും ഞ​ങ്ങ​ളു​ടെ ടീ​മു​ക​ളു​ടെ സ​മ​ർ​പ്പ​ണം പ്ര​ക​ട​മാ​ണ് -അ​ദ്ദേ​ഹം കൂ​ട്ടി​​ച്ചേ​ർ​ത്തു. ജ​നു​വ​രി​യി​ൽ ല​ക്സം​ബ​ർ​ഗ്, കാ​ല്ഗ​റി എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് പു​തി​യ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ആ​ദ്യ​മാ​യാ​ണ്​ ഈ ​ന​ഗ​ര​ങ്ങ​ളും അ​ബൂ​ദ​ബി​യു​മാ​യി നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സ്​ ആ​രം​ഭി​ക്കു​ന്ന​ത്.

Tags:    
News Summary - 2.2 million passengers traveled on Etihad in January

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.