വാ​യു ഗു​ണ​നി​ല​വാ​ര​ം അള​ക്കാ​ൻ സെ​ന്‍സ​റു​ക​ള്‍

പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യു​ള്ള തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കാ​ന്‍ അ​ധി​കൃ​ത​രെ ഈ ​സം​വി​ധാ​നം

സ​ഹാ​യി​ക്കും

അ​ബൂ​ദ​ബി: കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ അ​ക​ത്തെ വാ​യു ഗു​ണ​നി​ല​വാ​രം അ​ള​ക്കാ​ൻ നി​രീ​ക്ഷ​ണ സെ​ന്‍സ​റു​ക​ള്‍ സ്ഥാ​പി​ച്ച് അ​ബൂ​ദ​ബി. ദു​ബൈ​യി​ല്‍ ന​ട​ന്ന ലോ​ക ആ​രോ​ഗ്യ എ​ക്‌​സ്‌​പോ​യി​ലാ​ണ് ഈ ​സം​വി​ധാ​നം അ​വ​ത​രി​പ്പി​ച്ച​ത്. അ​ബൂ​ദ​ബി​യി​ലെ​യും അ​ല്‍ഐ​നി​ലെ​യും അ​ല്‍ ദ​ഫ്​​റ​യി​ലെ​യും കെ​ട്ടി​ട​ങ്ങ​ള്‍ക്കു​ള്ളി​ലെ വാ​യു മ​ലി​നീ​ക​ര​ണം വി​ല​യി​രു​ത്തു​ന്ന​തി​നാ​യി 330ലേ​റെ സ്മാ​ര്‍ട്ട് സെ​ന്‍സ​റു​ക​ളാ​ണ് അ​ബൂ​ദ​ബി പ​ബ്ലി​ക് ഹെ​ൽ​ത്ത് സെ​ന്റ​ർ (എ.​ഡി.​പി.​എ​ച്ച്.​സി) അ​ധി​കൃ​ത​ര്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സെ​ന്‍സ​റു​ക​ള്‍ അ​താ​ത്​ സ​മ​യ​ങ്ങ​ളി​ലെ വാ​യു​ഗു​ണ​നി​ല​വാ​രം വി​ശ​ക​ല​നം ചെ​യ്ത് ഡാ​റ്റ​ക​ള്‍ കൈ​മാ​റു​ക​യാ​ണ് ചെ​യ്യു​ക. സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ള്‍, താ​മ​സ​കേ​ന്ദ്ര​ങ്ങ​ള്‍, വാ​ണി​ജ്യ, വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ഈ ​ഇ​ന്‍ഡോ​ര്‍ സ്മാ​ര്‍ട്ട് മോ​ണി​റ്റ​റി​ങ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ്ഥാ​പി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്‍ഡോ​ര്‍ വാ​യു​വി​ന്റെ ഗു​ണ​നി​ല​വാ​രം നി​രീ​ക്ഷി​ക്കു​ക, മു​ന്‍ഗ​ണ​നാ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ മാ​പ്പ് ചെ​യ്യു​ക, ഡാ​റ്റ ക​വ​റേ​ജ്, ന​ല്ല​ത്​ മു​ത​ല്‍ ഗു​രു​ത​ര​മാ​യ മ​ലി​നീ​ക​ര​ണം വ​രെ​യു​ള്ള വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക എ​ന്നി​വ​യാ​ണ് എ​ക്‌​സ്‌​പോ​യി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചി​രു​ന്ന ഡി​ജി​റ്റ​ല്‍ ഡാ​ഷ്‌​ബോ​ര്‍ഡി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചി​രു​ന്ന​ത്. പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യു​ള്ള തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കാ​ന്‍ അ​ധി​കൃ​ത​രെ ഈ ​സം​വി​ധാ​നം സ​ഹാ​യി​ക്കും. ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍, പൂ​പ്പ​ല്‍, ബാ​ക്ടീ​രി​യ എ​ന്നി​വ​യു​ടെ എ​ണ്ണം നി​രീ​ക്ഷി​ക്കു​ന്ന​തി​നും ഈ ​സം​വി​ധാ​നം സ​ഹാ​യി​ക്കും.

എ​മി​റേ​റ്റി​ലു​ട​നീ​ളം ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത അ​ന്ത​രീ​ക്ഷം പ്രോ​ല്‍സാ​ഹി​പ്പി​ക്കു​ന്ന​തി​നും പൊ​തു​ജ​ന അ​വ​ബോ​ധം വ​ള​ര്‍ത്താ​നും ല​ക്ഷ്യ​മി​ട്ട് പ​രീ​ക്ഷ​ണ ഘ​ട്ട​മാ​യി ആ​രം​ഭി​ച്ചി​ട്ടു​ള്ള പ​ദ്ധ​തി​യി​ല്‍ വീ​ടു​ക​ളി​ലെ വാ​യു​ഗു​ണ​നി​ല​വാ​രം ക​ണ്ടെ​ത്താ​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട താ​മ​സ​ക്കാ​ര്‍ക്ക് ഡാ​ഷ്‌​ബോ​ര്‍ഡ് ആ​ക്‌​സ​സ് ന​ല്‍കി​യി​ട്ടു​ണ്ട്. എ​മി​റേ​റ്റി​ലു​ട​നീ​ളം പൊ​തു​ജ​ന അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത അ​ന്ത​രീ​ക്ഷം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് ഈ ​സം​രം​ഭം. നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യും സ​മൂ​ഹി​ക ഇ​ട​പെ​ട​ലും സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ട്, ശു​ചി​ത്വ​പൂ​ർ​ണ​വും സു​ര​ക്ഷി​ത​വു​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണ്​ പ​ദ്ധ​തി​യെ​ന്നാ​ണ്​ വി​ല​യി​രു​ത്തു​ന്ന​ത്. ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തി​നും ഉ​ൽ​പ്പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ശു​ദ്ധി​യു​ള്ള ഇ​ൻ​ഡോ​ർ വാ​യു പ്ര​ധാ​ന​മാ​ണ്. മി​ക​ച്ച വാ​യു ഗു​ണ​നി​ല​വാ​രം രോ​ഗം കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലും സ്കൂ​ളു​ക​ളി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നും പ​ഠി​ക്കു​ന്ന​തി​നും അ​നു​യോ​ജ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യും. മി​ക​ച്ച വാ​യു​സ​ഞ്ചാ​ര​വും കു​റ​ഞ്ഞ ഇ​ൻ​ഡോ​ർ മ​ലി​നീ​ക​ര​ണ​വും മൊ​ത്ത​ത്തി​ലു​ള്ള കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്ന് പ​ഠ​ന​ങ്ങ​ൾ കാ​ണി​ക്കു​ന്നു.

Tags:    
News Summary - Sensors to measure air quality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.