ബോ​​വി​​യ വോ​​ളി​​യൂ​​ബ്ലി​​സ്

ബോ​​വി​​യ വോ​​ളി​​യൂ​​ബ്ലി​​സ് ക്ലൈ​​മ്പി​​ങ്സീ​​ഒ​​നി​​യ​​ൻ പ്ലാ​​ന്റ് എ​​ന്നും ഈ ​​ചെ​​ടി അ​​റി​​യ​​പ്പെ​​ടു​​ന്നു. ഒ​​രു പ്ര​​ത്യേ​​ക ഭം​​ഗി​​യാ​​ണ് ഈ ​​ചെ​​ടി​​ക്ക്.​​ഇ​​തി​​ൻ​​റെ ഇ​​ല​​ക​​ളു​​ടെ ഭം​​ഗി കാ​​ര​​ണം ന​​ല്ലൊ​​രു അ​​ല​​ങ്കാ​​ര ചെ​​ടി​​യാ​​യി​​ട്ടു വ​​ള​​ർ​​ത്തി​​യെ​​ടു​​ക്കാം.​​ഇ​​തി​​നെ ഇ​​ൻ​​ഡോ​​ർ ആ​​യി​​ട്ട് വ​​ള​​ർ​​ത്താം. ഇ​​തി​​ൻ​​റെ ത​​ണ്ടി​​ൽ വെ​​ള്ളം ശേ​​ഖ​​രി​​ച്ചു വെ​​ക്കു​​വാ​​നു​​ള്ള ക​​ഴി​​വു​​ണ്ട്. ഒ​​രു സ​​ക്കു​​ല​​ന്റ് ചെ​​ടി​​യാ​​ണി​​ത്. ഇ​​തി​​ൻ​​റെ ഇ​​ല​​ക​​ൾ വ​​ള​​രു​​ന്ന​​ത് വ​​ള​​ഞ്ഞു വ​​ള​​ഞ്ഞു മു​​ക​​ളി​​ലോ​​ട്ടാ. അ​​ത് ത​​ന്നെ ന​​ല്ല ഭം​​ഗി​​യാ​​ണ്.​​ഒ​​രു പ​​ട​​രു​​ന്ന ചെ​​ടി വ​​ള​​രു​​ന്ന പോ​​ലെ ന​​ന്നാ​​യി​​ട്ട് വ​​ള​​രും.

ഇ​​തി​​ൽ ചെ​​റി​​യ വെ​​ള്ള പൂ​​ക്ക​​ൾ പി​​ടി​​ക്കു​​ന്നു.​​ന​​ല്ല സു​​ഗ​​ന്ധ​​മാ​​ണ് പൂ​​ക്ക​​ൾ​​ക്ക് ഈ ​​ചെ​​ടി​​ക്ക് അ​​ധി​​ക പ​​രി​​ച​​ര​​ണം വേ​​ണ്ട.​​ന​​ല്ല ഇ​​ള​​ക്ക​​മു​​ള്ള മ​​ണ്ണ് ത​​യ്യാ​​റാ​​ക്കു​​ക.​​ഗാ​​ർ​​ഡ​​ൻ സോ​​യി​​ൽ,ച​​കി​​രി​​ച്ചോ​​ർ, ഫെ​​ർ​​ട്ടി​​ലൈ​​സ​​ര് ,പേ​​രി​​ലൈ​​റ്റ് എ​​ന്നി​​വ യോ​​ജി​​പ്പി​​ക്ക​​ണം. നേ​​രി​​ട്ട് സൂ​​ര്യ​​പ്ര​​കാ​​ശം കി​​ട്ടു​​ന്ന സ്ഥ​​ല​​ത്ത് വെ​​ക്ക​​രു​​ത്. ഇ​​ളം വെ​​യി​​ൽ ആ​​ണ് ന​​ല്ല​​ത്. ന​​മു​​ക്ക് ഇ​​തി​​നെ ട്രെ​​ല്ലൈ​​സ് , സ്റ്റി​​ക്ക് എ​​ന്നി​​വ​​യി​​ൽ ഓ​​രോ ആ​​കൃ​​തി​​യി​​ൽ വ​​ള​​ർ​​ത്തി​​യെ​​ടു​​ക്കാം. ഇ​​തി​​ൻ​​റെ ബ​​ൾ​​ബ് വേ​​ർ​​തി​​രി​​ച്ചു ആ​​ണ് തൈ​​ക​​ൾ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​ത്. വേ​​ന​​ൽ കാ​​ല​​ത്ത് വേ​​ണം ബ​​ൾ​​ബ് വേ​​ർ​​തി​​രി​​ക്കാ​​ൻ .

Tags:    
News Summary - Bovia Volubilis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.