അബൂദബി: അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ മൂന്ന് ദിവസം നീളുന്ന റിയൽ എസ്റ്റേറ്റ് പ്രദർശനം ‘സിറ്റി സ്കേപ് അബൂദബി’ക്ക് തുടക്കമായി. ചൊവ്വാഴ്ച രാവിലെ അബൂദബി എക്സിക്യുട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെർമാൻ ശൈഖ് ഹസ്സ ബിൻ സായിദ് ആൽ നഹ്യാൻ ഉദ്ഘാടനം െചയ്തു. ഡെവലപർമാർ, നിക്ഷേപകർ, റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ പ്രദർശനത്തിനെത്തിയിട്ടുണ്ട്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പ്രദർശനത്തിൽ 13 രാജ്യങ്ങളിൽനിന്നുള്ള 100 കമ്പനികൾ പെങ്കടുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.