ദുബൈ: തൃശൂര്‍ ചിറനെല്ലൂര്‍ പ്രവാസി കൂട്ടായ്മയായ സ്മാര്‍ട്ട്സ് ഇന്റര്‍നാഷനല്‍ യു.എ.ഇ ചാപ്റ്റര്‍ ദുബൈ അമിറ്റി സ്കൂളില്‍ സംഘടിപ്പിച്ച സ്മാര്‍ട്ട്സ് കപ്പ് 2018 സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ സിറ്റി ഗെയ്സ് വെട്ടുകാട് ജേതാക്കളായി. ഡീപ് സി റോയല്‍സ്, ഒ.ആര്.പി.സി കേച്ചേരി ടീമുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. മുന്ഷിര്, അന്‍സാര്‍, മാഹിര്‍, സാഹിര്‍, നബീല്‍ ഹിഷാം എന്നിവര്‍ വിവിധ വിഭാഗങ്ങളിലായി മികച്ച കളിക്കാരായി. ഷിബു, ഷറഫുദ്ദീന്, സുധീര്‍, ഫരീദ്, ഫാറൂഖ്, ഷബീക്, റഹീം എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.