അബൂദബി: പുതിയ നിയമപ്രകാരം രാജ്യത്ത് ഇലക്ട്രോണിക് സിഗററ്റുകളുടെ വിൽപന അനു വദിക്കും. എമിറേറ്റ്സ്സ്റ്റോേൻറഡൈസേഷൻ-മെട്രോളജി അതോറിറ്റി (എസ്മ) ഞായറാഴ് ചയാണ് ഇക്കാര്യം സ്ഥീരീകരിച്ചത്. ഇലക്ട്രോണിക് സിഗററ്റിന് പുറമെ ഇലക്ട്രോണിക് പൈപ്പ്, ഇലക്ട്രോണിക് ശീഷ ഉപകരണങ്ങൾ എന്നിവയുടെ വിൽപനക്കും പുതിയ നിയമം അനുമതി നൽകുന്നുണ്ട്.
യു.എ.ഇയിൽ ആദ്യമായാണ് ഇത്തരം ഉൽപന്നങ്ങളുടെ വിൽപനക്ക് അനുമതി നൽകുന്നത്. അതേസമയം, ഇവ ഒാൺലൈൻ വഴി സ്വന്തമാക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കുണ്ടായിരുന്നില്ല. വ്യവസ്ഥാപിതമല്ലാത്ത ഇ^സിഗററ്റുകളുടെ വ്യാപനത്തെ കുറിച്ചുള്ള ആശങ്കയാണ് പുതിയ നീക്കത്തിന് പിന്നിലെന്ന് എസ്മ ഡയറക്ടർ ജനറൽ അബ്ദുല്ല ആൽ മഇൗനി പറഞ്ഞു. ഇ^സിഗററ്റ് ഉപയോഗിക്കുന്ന പലാർക്കും ഇതിൽ ഉപയോഗിക്കുന്ന ചേരുവകളെ കുറിച്ച് കൃത്യമായ അറിവില്ല.
ഇതു കാരണമാണ് വിൽപന നിയന്ത്രിച്ചിരുന്നത്. അനുമതി പ്രാബല്യത്തിലായാൽ വിൽപനക്കാർ ഗുണമേന്മ ഉറപ്പുവരുത്തുന്നതിൽ ശ്രദ്ധിക്കേണ്ടി വരും. ഉൽപന്നത്തിൽ മുന്നറിയിപ്പ് വാചകങ്ങൾ ഉൾപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇ-സിഗററ്റ് വിൽപനക്കുള്ള നിബന്ധനകളൊന്നും ഒൗദ്യോഗികമായി അതോറിറ്റി പ്രഖ്യാപിച്ചിട്ടില്ല. സാധാരണ സിഗററ്റ് വാങ്ങുന്നതിനുള്ള പ്രായ വ്യവസ്ഥയും നികുതിയും ഇ-സിഗററ്റിനും ബാധകമാകും എന്നാണ് കരുതു
ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.