അൽെഎൻ: വ്രതവിശുദ്ധിയുടെ റമദാൻ മാസത്തിൽ മതസാഹോദര്യത്തിെൻറ പുണ്യമായി ക്രിസ്ത്യൻ ദേവാലയത്തിൽ ഇഫ്താർ വിരുന്നൊരുക്കി. അൽെഎൻ സെൻറ് ജോർജ് യാക്കോബായ സുറിയാനി ഒാർത്തഡോക്സ് സിംഹാസന കത്തീഡ്രലിെൻറ ആൾത്താരയാണ് വിശ്വാസ വൈവിധ്യത്തിനപ്പുറത്തെ മാനവിക സമ്മേളനത്തിന് സാക്ഷ്യം വഹിച്ചത്. വിവിധ മേഖലകളിലുള്ളവർ ഇഫ്താറിൽ പെങ്കടുത്തു.
വെള്ളിയാഴ്ചയും ഞായറാഴ്ചയും പ്രാർഥനകൾക്ക് വേണ്ടി മാത്രം ഉപയോഗിക്കാറുള്ള പള്ളിയുടെ ഉൾവശത്താണ് ഇഫ്താർ വിരുന്നൊരുക്കിയത്. ഇസ്ലാം മത വിശ്വാസികൾ മഗ്രിബ് നമസ്കാരവും ഇവിടെ തന്നെ നിർവഹിച്ചു.
ഇഫ്താറിന് ആവശ്യമായ ഭക്ഷ്യവിഭവങ്ങൾ പള്ളി യൂത്ത് വിങ്ങും വനിതാ വിഭാഗവും ചേർന്നാണ് തയാറാക്കിയത്. ഇഫ്താർ സംഗമം കൺവീനർ ബോബി സക്കറിയ, ട്രസ്റ്റി ജോസഫ് വർഗീസ്, വികാരി പ്രിൻസ് പൊന്നച്ചൻ, ഒാർത്തഡോക്സ് ചർച്ച് വികാരി ജോൺ സാമുവൽ എന്നിവർ നേതൃത്വം നൽകി.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ആഹ്വാനം ചെയ്ത ദാനവർഷാചരണത്തിെൻറ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ ജനക്ഷേമ പദ്ധതികളുടെ ഭാഗമായാണ് ഇഫ്താർ സംഘടിപ്പിച്ചതെന്ന് വികാരി ഫാ. പ്രിൻസ് പൊന്നച്ചനും ഭരണസമിതിയംഗങ്ങളും പറഞ്ഞു. നൂറകണക്കിന് മുസ്ലിം സഹോദരങ്ങളോടൊപ്പം ഇൗ ഇടവകയിലെയും അയൽ ഇടവകയിലെയും ക്രൈസ്തവ സഹോദരങ്ങളും പുരോഹിതരും ഇഫ്താറിൽ പെങ്കടുത്തതായും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.