സി.എച്ച് രാഷ്ട്രസേവാ പുരസ്കാരം പ്രഫ.കെ.എം. ഖാദർ മൊയ്തീന് സമ്മാനിക്കുന്നു
ദുബൈ: കേരളത്തിലുണ്ടായ സാമൂഹിക-വിദ്യാഭ്യാസ പുരോഗതിയിൽ സി.എച്ച്. മുഹമ്മദ് കോയയുടെ പങ്ക് നിസ്തുലമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗിന്റെ ഐഡിയോളജികൽ പൊളിറ്റിക്സിനെ പ്രാക്ടിക്കൽ പൊളിറ്റിക്സിലേക്ക് കൊണ്ടുവന്നത് സി.എച്ചാണ്. ചരിത്രവും പാരമ്പര്യവും മറക്കരുതെന്ന് ഓരോ പ്രസംഗത്തിലും അദ്ദേഹം ഓർമപ്പെടുത്തിയിരുന്നുവെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.
ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് ഇന്റർനാഷനൽ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എച്ച് രാഷ്ട്രസേവാ പുരസ്കാരത്തിന് തെരഞ്ഞെടുത്ത പ്രഫ. കെ.എം. ഖാദർ മൊയ്തീൻ തമിഴ് ജനത ഒന്നടങ്കം ആദരിക്കുന്ന വ്യക്തിയായി ‘തകൈസാൽ തമിഴർ’ ബഹുമതിക്കർഹനായ നേതാവാണെന്നത് അഭിമാനമുളവാക്കുന്നുവെന്നും മഹാനായ നേതാവിന്റെ പേരിലുള്ള അവാർഡ് മഹാനായ മറ്റൊരു നേതാവിന് സമ്മാനിക്കുന്നുവെന്ന പ്രത്യേകതയുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.പി. മുഹമ്മദ് അധ്യക്ഷനായി.
സാദിഖലി ശിഹാബ് തങ്ങളും സ്മാർട്ട് സിറ്റി മുൻ സി.ഇ.ഒ അബ്ദുല്ലത്തീഫ് മുഹമ്മദ് അൽ മുല്ലയും ചേർന്ന് സി.എച്ച് രാഷ്ട്രസേവാ പുരസ്കാരം പ്രഫ. ഖാദർ മൊയ്തീന് കൈമാറി. ജൂറി അംഗങ്ങളായ പൊയിൽ അബ്ദുല്ല പ്രശംസാപത്രം സമ്മാനിച്ചു. പി.എ. സൽമാൻ ഇബ്രാഹിം പൊന്നാടയണിയിച്ചു.
മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഓൺലൈനിൽ ആശംസകൾ നേർന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി, കോൺഗ്രസ് നേതാവ് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ, മുഹമ്മദ് അഹമ്മദ് അൽ ഉമൈരി (സൗദി അറേബ്യ), ഡോ. പുത്തൂർ റഹ്മാൻ, പി.കെ അൻവർ നഹ, നിസാർ തളങ്കര, ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ, യഹ്യ തളങ്കര, ഇസ്മായിൽ ഏറാമല, ഇബ്രാഹിം മുറിച്ചാണ്ടി, അഹമ്മദ് ബിച്ചി, ജില്ലാ ഭാരവാഹികളായ നജീബ് തച്ചംപൊയിൽ, ഇസ്മായിൽ ചെരുപ്പേരി, തെക്കയിൽ മുഹമ്മദ്, ടി.എൻ. അഷ്റഫ്, എ.പി. മൊയ്തീൻ കോയ ഹാജി, മൊയ്ദു അരൂർ, മജീദ് കൂനഞ്ചേരി, മജീദ് കുയ്യോടി, ഹക്കീം മാങ്കാവ്, വി.കെ.കെ. റിയാസ്, മൂസ കൊയമ്പ്രം, ഷംസു മാത്തോട്ടം, യു.പി. സിദ്ദിഖ്, ഷെറീജ് ചീക്കിലോട്, ജസീൽ കായണ്ണ, സുഫൈദ് ഇരിങ്ങണ്ണൂർ, ബ്രസീലിയ ശംസുദ്ദീൻ, സഫിയ മൊയ്തീൻ, നജ്മ സാജിദ്, ഡോ. ഹാഷിമ, ഹഫ്സ ഷമീർ, താഹിറ അബ്ദുറഹിമാൻ, അഡ്വ. റസീന അൻസാർ, ഖൈറുന്നിസ, സൈത്തൂൻ, ഹാഷിം നൂഞ്ഞേരി, അഡ്വ. സാജിദ് അബൂബക്കർ, മുഹമ്മദ് താഹ, ബർക്കത്ത് അലി, അബ്ദുറഹ്മാൻ റബ്ബാനി തുടങ്ങിയവർ സംബന്ധിച്ചു. മുഹമ്മദ് അൻസാർ ഖിറാഅത്ത് നടത്തി. സുൽത്താൻ പാഷ, അനീസ്, ബെൻസീറ എന്നിവരുടെ നേതൃത്വത്തിൽ സി.എച്ച് അനുസ്മരണ ഗസലും നടന്നു. ജില്ലാ ജന. സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗതവും ട്രഷറർ ഹംസ കാവിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.