റാ​സ​ൽ​ഖൈ​മ കെ.​സി.​സി ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര സാ​യാ​ഹ്ന ആ​ഘോ​ഷം

ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര സാ​യാ​ഹ്നം

റാ​സ​ൽ​ഖൈ​മ: കേ​ര​ള​ത്തി​ലെ ക്രി​സ്തീ​യ സ​ഭ​ക​ളു​ടെ ഐ​ക്യ വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്റെ (കെ.​സി.​സി) റാ​സ​ൽ​ഖൈ​മ സോ​ണി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ്, പു​തു​വ​ത്സ​ര സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു. മാ​ർ​ത്തോ​മ സെ​ന്റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സോ​ൺ പ്ര​സി​ഡ​ന്റ് ഫാ. ​സി​റി​ൽ വ​ർ​ഗീ​സ് വ​ട​ക്ക​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ജോ​യി മേ​നാ​ച്ചേ​രി​ൽ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യും വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ഡ്വ. സ​ണ്ണി വ​ർ​ഗീ​സ് സ്വാ​ഗ​ത​വും ഷി​ജു മാ​ത്യു ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര സ​ന്ദേ​ശ​വും ന​ൽ​കി. ഡോ. ​തോ​മ​സ് ചെ​റി​യാ​ൻ, ഡെ​ജി പൗ​ലോ​സ്, ഗീ​വ​ർ​ഗീ​സ് രാ​ജു​മോ​ൻ, എ​ബി ആ​നി​ക്കാ​ട്, റോ​ബി​ൻ വ​ർ​ഗീ​സ്, ചീ​രാ​ൻ ബാ​ബു വ​ർ​ഗീ​സ്, സി​ന്ധു ഡെ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സോ​ണ​ൽ സെ​ക്ര​ട്ട​റി ഷാ​ജി തോ​മ​സ് ന​ന്ദി അ​റി​യി​ച്ചു. 

Tags:    
News Summary - Christmas-New Year's Eve

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.