ഷാർജ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ. അടിയന്തര സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി. കെയർ പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. മനു കുളത്തുങ്കൽ ഒരു ലക്ഷം രൂപയുടെ ചെക്ക് പത്തനംതിട്ട കലക്ടർ പ്രേം കൃഷ്ണന് കൈമാറി. യു.എ.ഇയിലെ ചിറ്റാർകാരുടെ കൂട്ടായ്മയാണ് കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മാനേജിങ് കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് നോബിൾ കരോട്ടുപാറ, നൗഷാദ് ഹനീഫ, രതീഷ് കൊച്ചുവീട്ടിൽ, ഷാജി കൂത്താടിപറമ്പിൽ, ഡേവിഡ് സി. ജോർജ്, അനീഷ് ഹസൻബാവ , ജോജി തോമസ് അനു സോജു, ജോൺലി എന്നിവർ സംസാരിച്ചു. വയനാട്ടിലെ പ്രകൃതിക്ഷോഭത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.