അബൂദബി: യു.എ.ഇ. സ്വേദശികൾക്ക് ചൈനയിൽ പോകാൻ വിസ വേണ്ടാതാകുന്നു. ഇത് സംബന്ധിച്ച കരാർ ച ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഇതനുസരിച്ച് യു.എ.ഇ പാസ്പോർട്ട് ഉള്ളവർക്ക് ചൈനയിൽ വിസയില്ലാതെ 30 ദിവസം വരെ കഴിയാം. ഇൗ സൗകര്യം ജനുവരി 16 മുതൽ ലഭ്യമാകും. 1984 മുതൽ നയതന്ത്രബന്ധം നിലനിൽക്കുന്ന ചൈനയിൽ 1987 ലാണ് യു.എ.ഇ. എംബസി തുറക്കുന്നത്. ബീജിംങിലായിരുന്നു ഇത്. 2000 ൽ ഹോങ്കോങിലും 2006ൽ രണ്ട് കോൺസുലേറ്റുകളും തുറന്നു. 1985 ൽ ചൈന അബൂദബിയിൽ എംബസി തുറന്നു. കഴിഞ്ഞ വർഷം എട്ട് ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടക്ക് വിനോദസഞ്ചാരികൾ ചൈനയിൽ നിന്ന് യു.എ.ഇയിലെത്തി. എന്നാൽ 10000 ഇമറാത്തികൾ മാത്രമാണ് ചൈന സന്ദർശിച്ചത്.
2014 മുതൽ ദുബൈയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. 2011 മുതൽ യു.എ.ഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയുമായിരുന്നു. ആഴ്ചയിൽ 100 വിമാനങ്ങൾ ചൈനയെ യു.എ.ഇയുമായി ബന്ധിപ്പിക്കുന്നു. കഴിഞ്ഞ വർഷം 45 ബില്ല്യൻ അമേരിക്കൻ ഡോളറിെൻറ വ്യാപാരമാണ് ഇരു രാജ്യങ്ങളും നടത്തിയത്. ചൈനക്ക് പുറത്തുള്ള ഏറ്റവും വലിയ ചൈനീസ് വ്യാപാര കേന്ദ്രം ദുബൈ ഡ്രാഗൺമാളാണ്. 5000 കടകളാണ് ഇവിടുള്ളത്. ഇതിൽ 1700 എണ്ണവും ചൈനക്കാരുടേതാണ്. 1.20 ലക്ഷം പേർ പ്രതിദിനം ഇൗ മാൾ സന്ദർശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.