കുട്ടികളുടെ മരുന്ന്​: സുരക്ഷ മാനദണ്ഡങ്ങൾ കർശനം

ദുബൈ: കുട്ടികളിൽ ഉപയോഗിക്കുന്ന മരുന്നുകളുടെ സുരക്ഷ മാനദണ്ഡങ്ങൾ കർശനമാക്കിയതായി​ എമിറേറ്റ്​സ്​ ഡ്രഗ്​ എസ്റ്റാബ്ലിഷ്​മെന്‍റ്​ (ഇ.ഡി.ഇ) ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ അൽ കാബി വ്യക്​തമാക്കി. കുട്ടികളുടെ ആരോഗ്യത്തിനാണ്​​ രാജ്യത്തിന്‍റെ ദേശീയ മുൻഗണന. സുരക്ഷിതമായ ഔഷധങ്ങൾ ലഭ്യമാണെന്ന്​ ഉറപ്പുവരുത്തുന്നതിനായി കർശനമായ നിയന്ത്രണ സംവിധാനങ്ങളാണ്​ നിലവിലുള്ളത്​. വിശ്വസനീയമായ ഡിജിറ്റൽ ആരോഗ്യ വിവരങ്ങളിലേക്കുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രവേശനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.​ ഇമാറാത്തി ശിശു ദിനത്തോടനുബന്ധിച്ച്​ പുറത്തിറക്കിയ പ്രസ്താവനയിലാണ്​ ഡയറക്ടർ ഇക്കാര്യം വ്യക്​തമാക്കിയത്​.

മാർച്ച്​ 15നാണ്​ യു.എ.ഇയിൽ ഇമാറാത്തി ശിശു ദിനം. കുട്ടികളുടെ ക്ഷേമം സംരക്ഷിക്കുന്നതിനും അവർക്ക്​ ലഭ്യമാവുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കാൻ ഇത്തരം സന്ദർഭങ്ങൾ ഉപയോഗപ്പെടുത്തുകയാണ്​. മനുഷ്യന്‍റെ ആരോഗ്യവും ജീവിത നിലവാരവുമാണ്​ വികസനത്തിന്‍റെ കാതൽ എന്ന കാഴ്ചപ്പാടുകളുടെ ഭാഗമാണ്​ ഇത്തരം ശ്രമങ്ങൾ. വിശ്വസനീയമായ ഡിജിറ്റൽ ആരോഗ്യ വിവരങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്ക്​ ലഭ്യമാക്കേണ്ടതിന്‍റെയും അതുവഴി ഔഷധങ്ങളുടെ സുരക്ഷിതമായ ഉപയോഗം മനസിലാക്കാൻ അവരെ സഹായിക്കുകയും ചെയ്യേണ്ടതിന്‍റെ പ്രധാന്യവും അവർ എടുത്തു പറഞ്ഞു. കുട്ടികളാണ്​ നമ്മുടെ ഭാവി. അവരുടെ ആരോഗ്യ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമാണ്​. അത്​ നമ്മൾ ഗൗരവമായി എടുക്കുമെന്നും ഡോ. അൽ കാബി കൂട്ടിച്ചേർത്തു.

Tags:    
News Summary - Children's medicine: Safety standards are strict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-15 01:58 GMT