ദു​ബൈ ഖി​സൈ​സി​ലെ സെ​ൻ​ട്ര​ൽ സ്​​കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​ധ്യാ​പ​ക​ർ സ്വീ​ക​രി​ക്കു​ന്നു

പുതു പ്രതീക്ഷകളുമായി ദുബൈയിൽ ഇന്ത്യൻ സ്​കൂളുകളിൽ കുട്ടികൾ ക്ലാസ്​ മുറികളിലേക്ക്​

ദു​ബൈ: മ​ഹാ​മാ​രി​യി​ല​ക​പെ​ട്ട ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം ദു​ബൈ​യി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ പു​തു അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്​ തു​ട​ക്കം. നേ​രി​ട്ട്​ ക്ലാ​സി​ലെ​ത്തി​യ കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​വാ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ കൂ​ടു​ത​ൽ കു​ട്ടി​ക​ളെ​ത്തി​യെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ്​ അ​ധ്യാ​പ​ക​ർ. പ്ര​വേ​ശ​നോ​ത്സ​വ​വും മി​ഠാ​യി​ക​ളു​മാ​യാ​ണ്​ സ്​​കൂ​ളു​ക​ൾ കു​ട്ടി​ക​ളെ സ്വീ​ക​രി​ച്ച​ത്. വി​ര​ലി​ലെ​ണ്ണാ​വു​ന്ന കു​ട്ടി​ക​ളെ​ത്തി​യ സ്​​കൂ​ളു​ക​ൾ പോ​ലും പ്ര​വേ​ശ​നോ​ത്സ​വം മോ​ശ​മാ​ക്കി​യി​ല്ല. അ​ല​ങ്കാ​ര​ങ്ങ​​ൾ​ക്കൊ​പ്പം കോ​വി​ഡ്​ മു​ന്ന​റി​യി​പ്പ്​ സ്​​റ്റി​ക്ക​റു​ക​ളും ഇ​ക്കു​റി ഇ​ടം​പി​ടി​ച്ചു. ​പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ സാ​നി​റ്റൈ​സ​റും താ​പ​പ​രി​ശോ​ധ​ന സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ദു​ബൈ​യി​ലെ സ്​​കൂ​ളു​ക​ൾ മാ​ത്ര​മാ​ണ്​ തു​റ​ന്ന​ത്. എ​ന്നാ​ൽ, ചി​ല സ്​​കൂ​ളു​ക​ൾ ഈ​സ്​​റ്റ​ർ അ​വ​ധി ന​ൽ​കി​യ​തി​നാ​ൽ തി​ങ്ക​ളാ​ഴ്​​ച മാ​ത്ര​മേ തു​റ​ക്കൂ. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ 11നാ​ണ്​ ക്ലാ​സ്​ തു​ട​ങ്ങു​ന്ന​ത്. വി​ദേ​ശ, പ്രാ​ദേ​ശി​ക സി​ല​ബ​സു​ക​ളി​​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക്ലാ​സ്​ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക്​ മൂ​ന്നാം ടേ​മാ​ണ്​ തു​ട​ങ്ങി​യ​ത്.

മാ​ർ​ച്ച്​ ഏ​ഴി​നാ​ണ്​ ദു​ബൈ​യി​ലെ സ്​​കൂ​ളു​ക​ളി​ൽ വ​സ​ന്ത​കാ​ല അ​വ​ധി തു​ട​ങ്ങി​യ​ത്. മ​റ്റ്​ എ​മ​ി​റേ​റ്റു​ക​ളി​ൽ 14 മു​ത​ലാ​യി​രു​ന്നു അ​വ​ധി​ക്കാ​ലം. ഈ ​അ​ധ്യ​യ​ന വ​ർ​ഷ​വും പ​ഠ​ന​രീ​തി ര​ക്ഷി​താ​ക്ക​ളു​ടെ ഇ​ഷ്​​ട​ത്തി​ന്​ വി​ട്ടി​രി​ക്കു​ക​യാ​ണ്. ഓ​ൺ​ലൈ​നോ നേ​രി​ട്ടു​ള്ള ക്ലാ​സോ ര​ണ്ടും ചേ​ർ​ന്ന പ​ഠ​ന രീ​തി​യോ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. കൂ​ടു​ത​ൽ ര​ക്ഷി​താ​ക്ക​ളും ഓ​ൺ​ലൈ​ൻ പ​ഠ​ന​രീ​തി​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നാ​ണ്​ ആ​ദ്യ ദി​വ​സ​ത്തെ പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ക്​​ത​മാ​കു​ന്ന​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​​ത്തി​ലെ അ​വ​സാ​ന ടേ​മു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ൾ കൂ​ടു​ത​ൽ ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളെ ക്ലാ​സി​ലേ​ക്ക്​ അ​യ​ക്കാ​ൻ സ​ന്ന​ദ്ധ​മാ​യി​ട്ടു​ണ്ട്. ര​ക്ഷി​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​മ​റി​യാ​ൻ സ്​​കൂ​ളു​ക​ൾ സ​ർ​വേ ന​ട​ത്തി​യി​രു​ന്നു. വി​വി​ധ സ്​​കൂ​ളു​ക​ളി​ൽ പ​ല​രീ​തി​യി​ലാ​യി​രു​ന്നു പ്ര​തി​ക​ര​ണം. ഇ​ത​നു​സ​രി​ച്ചാ​ണ്​ സ്​​കൂ​ൾ മാ​നേ​ജ്​​മെൻറു​ക​ൾ പ​ഠ​ന രീ​തി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ബാ​ച്ചു​ക​ളാ​ക്കി ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​ൽ​കു​ന്ന രീ​തി​യും സ്​​കൂ​ളു​ക​ൾ അ​വ​ലം​ബി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ്​ പ്രോ​േ​ട്ടാ​കോ​ൾ പാ​ലി​ക്കേ​ണ്ട​തി​നാ​ൽ ക്ലാ​സി​ൽ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന്​ നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ലാ​ണ്​ ബാ​ച്ചു​ക​ളാ​ക്ക​ു​ന്ന​ത്. സ്​​കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ വ​രു​ന്ന കു​ട്ടി​ക​ൾ​ക്കും സൗ​ക​ര്യ​മേ​ർ​പെ​ടു​ത്തി​യി​ട്ടു​ണ്ട്. മു​തി​ർ​ന്ന ക്ലാ​സി​െ​ല കു​ട്ടി​ക​ൾ കു​ത്തി​വെ​പ്പ്​ എ​ടു​ത്ത​ശേ​ഷം കൂ​ടു​ത​ലാ​യി ക്ലാ​സു​ക​ളി​ലേ​ക്കെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യും മാ​നേ​ജ്​​മെൻറു​ക​ൾ​ക്കു​ണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.