ഗൂസ്ബെറി പ്രസിദ്ധീകരിച്ച ‘ചേറ്റുവായനം’ എഴുത്തുകാരൻ അർഷാദ് ബത്തേരി പ്രകാശനം ചെയ്യുന്നു
ഷാർജ: തൃശൂർ ജില്ലയിലെ ചേറ്റുവ ഗ്രാമത്തിലെ 34ൽപരം എഴുത്തുകാർ ചേർന്ന് എഴുതിയ ‘ചേറ്റുവായനം’ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ അർഷാദ് ബത്തേരി പ്രകാശനംചെയ്തു.
എഴുത്തുകാരനും പ്രഭാഷകനുമായ ബഷീർ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. എഡിറ്റർ ഷരീഫ് ചേറ്റുവ പുസ്തകം പരിചയപ്പെടുത്തി. ചേറ്റുവ അസോസിയേഷൻ പ്രസിഡന്റ് മുബാറക് അധ്യക്ഷനായിരുന്നു. പി.ബി ഹുസൈൻ, രാജു പനക്കൽ, നൗഫൽ ചേറ്റുവ, റാഷി അബ്ദു, തയ്യിബ് ചേറ്റുവ, കാദർ ഹമീദ് എന്നിവർ ആശംസകൾ അർപ്പിച്ചു.
നൗഷാദ് നന്ദി പറഞ്ഞു. ഗൂസ്ബെറി പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.