???? ????????????

അബൂദബി ചെസ്​ ഫെസ്​റ്റിവൽ: ഹരിക മുന്നിൽ 

അബൂദബി: ഇരുപത്തിനാലാമത്​ അബൂദബി അന്താരാഷ്​ട്ര ചെസ്​ ഫെസ്​റ്റിവലിൽ ഇന്ത്യൻ ഗ്രാൻഡ്​ മാസ്​റ്റർ ഹരിക ദ്രോണാവള്ളി ഒന്നാം സ്​ഥാനത്ത്​ തുടരുന്നു. മൂന്നാം റൗണ്ടിൽ ബെലാറസ്​ ഗ്രാൻഡ്​ മാസ്​റ്റർ ​കിറിൽ സ്​റ്റുപാകുമായുള്ള മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഹരികക്ക്​ 2.5 പോയൻറായി.  ലോക റാങ്കിങ്ങിൽ ഒമ്പതാം സ്​ഥാനത്തുള്ള ഹരിക കറുത്ത കരുക്കളുമായാണ്​ കിറിലിനെ ആക്രമിച്ചത്​. മികച്ച തുടക്കം ലഭിച്ചെങ്കിലും ഹരികയുടെ നീകങ്ങൾ മുൻകൂട്ടി കണ്ട്​ ബെലാറസ്​ താരം പ്രതിരോധ തന്ത്രമൊരുക്കിയതോടെ മത്സരം സമനിലയിൽ കുരുങ്ങുകയായിരുന്നു. 

Tags:    
News Summary - chess festivel uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.