ആസ്വാദ്യകര്‍ക്ക് ഹരം പകർന്ന്​  റാസല്‍ഖൈമയിലെ ചെണ്ടമേള സംഘം

റാസല്‍ഖൈമ: പ്രവാസി മലയാളികളുടെ ഗൃഹാതുര ഓര്‍മകളുടെ എണ്ണമെടുത്താല്‍ ആദ്യ സ്ഥാനങ്ങളില്‍ വരുന്നതാണ് ചെണ്ടമേളം. അമ്പലങ്ങളിലും ഉല്‍സവ പറമ്പുകളിലും ആഘോഷ പരിപാടികളിലും  ചടങ്ങുകള്‍ പൂര്‍ണതയിലെണമെങ്കില്‍ ചെണ്ടമേളക്കാരുടെ സാന്നിധ്യം അനിവാര്യം. കേരളീയ മേളവാദ്യങ്ങളില്‍ പ്രധാന വാദ്യോപകരണമായ ചെണ്ട യു.എ.ഇയില്‍ മലയാളി കൂട്ടായ്മകള്‍ നടത്തുന്ന ചടങ്ങുകളിലും ‘വിശിഷ്ട അതിഥി’യാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ അറബ്​ നാടുകളിലെ പരിപാടികള്‍ക്ക് ചെണ്ടമേളം ഒരുക്കണമെങ്കില്‍ നാട്ടില്‍ നിന്ന് കലാകാരന്മാരെ കൊണ്ടുവരണമായിരുന്നു. എന്നാല്‍, മലയാളികളുടെ മുന്‍കൈയില്‍ തുടങ്ങിയ വിവിധ സംരംഭങ്ങളിലൂടെ കുട്ടികളും മുതിര്‍ന്നവരും ചെണ്ടമേളം അഭ്യസിച്ചതോടെ ഇവിടെയും ചെണ്ട മുഴക്കത്തിന്​ മുടക്കമില്ലാതെയായി.

വിദ്യാര്‍ഥികള്‍ മുതല്‍ ഉദ്യോഗസ്ഥരും  സ്ഥാപന മേധാവികളും ഉള്‍പ്പെടുന്നതാണ് റാസല്‍ഖൈമയിലെ ചെണ്ടമേള സംഘം.   നാല് വര്‍ഷം മുമ്പാണ് തങ്ങള്‍ ചെണ്ട വാദ്യം അഭ്യസിച്ച് തുടങ്ങിയതെന്ന് റാക് ചെണ്ടമേളം കോ -ഓര്‍ഡിനേറ്റര്‍ അജയ്കുമാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. പരിശീലന ശേഷം സേവനം സെന്‍റർ ആഘാഷ ചടങ്ങിലായിരുന്നു അരങ്ങേറ്റം. എട്ടംഗ സംഘമായിരുന്നു ആദ്യ ഘട്ടത്തില്‍. ഇപ്പോള്‍ മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ 36ഓളം പേര്‍ ചെണ്ട വാദ്യത്തിലും ശിങ്കാരി മേളത്തിലും വിദഗ്ധരായുണ്ട്. വിജയന്‍ ഗുരുവായൂരില്‍ നിന്നായിരുന്നു ആദ്യ പാഠം.

യു.എ.ഇയിലത്തെിയ മേള വിദ്വാന്‍ അരുണ്‍ നന്മണ്ട, ശിഷ്യന്‍ ശ്യാം പ്രസാദ് എന്നിവരില്‍ നിന്ന് ചെമ്പട മേളം, പഞ്ചാരി മേളം എന്നിവ ശാസ്ത്രീയമായി അഭ്യസിച്ച് വരികയാണ് സംഘമെന്നും അജയ് തുടര്‍ന്നു. പ്രസാദ് എന്‍.ഡി, ശക്തിധരന്‍, പ്രദീപ് ടി.ബി, ലക്ഷ്മണന്‍, പ്രിയ ദാസ്, സുരേഷ്, രവി കുണ്ടില്‍, ഗിരീഷ്, ഉമേഷ്, രാജേഷ്, ഹരിപ്രകാശ്, വിമല്‍കുമാര്‍, പ്രദീപ്, പ്രകാശന്‍, സജി ഫിലിപ്പ്, ഷാജു എന്നിവരും കുട്ടികളുടെ സംഘത്തില്‍ അലോക് അജയ്, ശ്രാവന്‍ ശക്തിധരന്‍, അശ്വിന്‍ കൃഷ്ണ, അയ്യപ്പന്‍ ശ്രീറാം, അമിത അജയ്, ചൈതന്യ ലക്ഷ്മണന്‍, കീര്‍ത്തന ലക്ഷ്മണന്‍, ശ്രേയ ശക്തിധരന്‍, ആദ്ര പ്രസാദ്, ആദിത്യ ഹരിപ്രകാശ്, മേഘ പ്രകാശ്, അനന്യ ഹരിപ്രകാശ്, നന്ദിത സുരേഷ്, തീര്‍ഥ മനോഹര്‍, ആദിത്യന്‍, ഷരോണ്‍ ഷാജു, ദിയ ഷാജു, നിരഞ്ചന്‍ എന്നിവരടങ്ങുന്നതാണ് റാക് ചെണ്ട മേള സംഘം.

Tags:    
News Summary - chenda melam-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.