അബൂദബി: പ്രളയത്തില്‍ തകര്‍ന്ന ചേന്ദമംഗലം കൈത്തറിയുടെ പുനര്‍ജീവനത്തിനായി ഉപയോ ഗശൂന്യമായ തുണിത്തരങ്ങളില്‍ നിന്ന് ചേക്കുട്ടിയെന്ന പേരില്‍ ആരംഭിച്ച പാവനിര്‍മ്മാണ പദ്ധതി കടല്‍ കടന്ന് അബൂദബിയിലും. മൂന്ന് ദിവസം നീളുന്ന അബൂദബി കേരള സോഷ്യല്‍ സെൻററിെൻറ കേരളോത്സവത്തിലാണ് ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത് ചേക്കുട്ടി പാവ നിര്മ്മാണത്തിെൻറയും വില്പനയുടേയും വേദിയാക്കുന്നത്. 'ചേക്കുട്ടി'യുടെ പിന്നിൽ പ്രവർത്തിച്ച ഗോപിനാഥ് പാറയിലും ലക്ഷ്മി മേനോനും ശനിയാഴ്ച വൈകീട്ട് നാലിന് ചേക്കുട്ടിയുടെ ഉത്ഭവത്തെ കുറിച്ച് സംസാരിക്കും. പാവ നിര്‍മ്മാണത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ ചേക്കുട്ടി പാവ നിര്‍മ്മാണത്തില്‍ പങ്കാളികളാക്കുന്ന പ്രത്യേക പരിപാടിയും കേരളോത്സവത്തില്‍ ഒരുക്കിയിരുന്നു. പൊതു ജനങ്ങള്‍ക്ക് 'ചേക്കുട്ടി'പാവ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടാനും പാവകള്‍ വാങ്ങാനും അവസമുണ്ട്.
സാംസ്കാരിക പ്രവർത്തകന് എം.ജെ. ശ്രീചിത്രെൻറ സന്നിധ്യത്തിലാണ് അബൂദബിയില്‍ ചേക്കുട്ടി പാവ നിര്‍മ്മാണ പദ്ധതിക്ക് തുടക്കമായത്. ചേന്ദമംഗലത്തുനിന്ന് തുണിയെത്തിച്ച് പാവകള്‍ ഇവിടെ നിര്‍മ്മിക്കുന്ന പദ്ധതിയാണിത്. നിര്‍മ്മാണം പൂര്‍ത്തിയായ പാവകള്‍ക്കുള്ള തുക നല്‍കിയാണ് സംഘം നാട്ടില്‍ നിന്ന് തുണിയെത്തിച്ചത്. ആ തുക കൈത്തറിയുടെ പുനര്‍നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. അബൂദബിയില്‍ നിര്‍മ്മിക്കുന്ന പാവകള്‍ വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ കേരള പുനര്‍നിര്‍മ്മാണ ഫണ്ടിലേക്കും നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.