ചാവക്കാട് അസോസിയേഷൻ നടത്തിയ ഇഫ്താർ
ദുബൈ: ചാവക്കാട് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദുബൈ കരാമ സ്പോർട്സ് ബെ ഹാളിൽ നടന്ന സംഗമത്തില്‍ അഹ്ലാം ലിയാഖത്ത് അലി ഖിറാഅത്ത് നടത്തി. പ്രോഗ്രാം കൺവീനർ അബ്ദുൽ ഹസീബ് സ്വാഗതവും അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ ഖാദർ ആമുഖ പ്രഭാഷണവും നടത്തി.
അഡ്വൈസറി ബോർഡ് അംഗം ലിയാഖത്ത് അലി അസോസിയേഷന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. ഇസ്ലാമിക, സാമൂഹിക പ്രവർത്തകൻ ഷംസുദ്ദീൻ അറക്കൽ ആശംസകൾ നേരുകയും അക്ബർ അണ്ടത്തോട് മുഖ്യപ്രഭാഷണം നടത്തുകയുംചെയ്തു. ജനറൽ സെക്രട്ടറി ഷാനിൽ ഓവുങ്ങലിന്റെ നന്ദിപ്രകാശനത്തോടെ നൂറ്റമ്പതോളം പേർ പങ്കെടുത്ത ഇഫ്താർ വിരുന്ന് സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.