ദുബൈ: വരുന്ന വ്യാഴാഴ്ച രാജ്യത്തിന്റെ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. ഇക്കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലുണ്ടായ അതിശക്തമായ മഴയിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത നാശം സംഭവിച്ചിരുന്നു. ജ്യോതിശാസ്ത്രപരമായി ഡിസംബർ 22 മുതൽ ശൈത്യകാലത്തിന് തുടക്കമായിട്ടുണ്ട്. കാലാവസ്ഥപരമായി യു.എ.ഇയിലെ പ്രധാന മഴക്കാലമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
എങ്കിലും തുടർച്ചയായുള്ള മഴക്ക് സാധ്യതയില്ല. എൻ.സി.എമ്മിന്റെ കണക്കനുസരിച്ച് ശൈത്യകാലങ്ങളിൽ പകൽ താപനില സാധാരണ 24നും 27 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് അനുഭവപ്പെടാറ്. രാത്രിയിൽ ശരാശരി 14നും 16 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. ഇതുമായി ബന്ധപ്പെട്ട ഈർപ്പത്തിന്റെ അളവ് സാധാരണ 55നും 64 ശതമാനത്തിലും ഇടയിലാണ് രേഖപ്പെടുത്താറ്. കാറ്റിന്റെ വേഗം മണിക്കൂറിൽ 11 മുതൽ 13 കിലോമീറ്ററാണ്.
ശൈത്യകാലത്തുള്ള മഴ സീസണിനെ മാത്രമല്ല, ന്യൂനമർദ മാറ്റങ്ങളെ കൂടി ആശ്രയിച്ചിരിക്കുന്നുവെന്ന് എൻ.സി.എമ്മിലെ കാലാവസ്ഥ വിദഗ്ധൻ ഡോ. അഹ്മദ് ഹബീബ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.