ഫവാസ് ചമ്പാൻ
ദുബൈ: അവധിക്ക് നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെ പ്രവാസി യുവാവ് ദുബൈയിൽ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി ഫവാസ് ചമ്പാൻ (39) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യേണ്ടതായിരുന്നു. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. വൈകിട്ട് ഇദ്ദേഹത്തെ എയർപോർട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഭാര്യ സഹോദരൻ ഫ്ലാറ്റിലെത്തിയിരുന്നു.
വിമാനത്താവളത്തിലേക്ക് പോകാനിരിക്കെ നോമ്പു തുറക്ക് ഭക്ഷണം കഴിക്കുന്നതിനിടെ മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പിതാവ്: ഇബ്രാഹീം. മാതാവ്: സുബൈദ. ഭാര്യ: ഫാത്തിമത്തുൽ സാദിയ. മകൻ: കെ.പി മുഹമ്മദ് ഫെസിൻ. സഹോദരങ്ങൾ: ഫൈസൽ, ഫായിസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.