ദുബൈ: ഒരു മണിക്കൂർ നേരമാണ് ആ നാടകം, പക്ഷേ ഒരു സ്ത്രീയുടെ നാൽപതാണ്ടിെൻറ ജീവിതത്ത െയും അതിെൻറ സാമൂഹിക പരിസരങ്ങളെയും സൂക്ഷ്മമായി കാണികൾക്ക് മുന്നിലെത്തിക്കുന് നുണ്ട് ചക്കരപ്പന്തൽ. പ്രമുഖ നാടകകൃത്തും സംവിധായകനുമായ ശിവദാസ് പൊയിൽക്കാവ് സ ംവിധാനം ചെയ്ത നാടകത്തിൽ തട്ടിൽ ജീവൻ നൽകുന്നത് പ്രശസ്ത നടൻ ശശി എരഞ്ഞിക്കൽ (അപ ്പുണ്ണി ശശി) ആണ്.
ചക്കര എന്ന നാൽപതു വയസ്സുകാരിയുടെ സ്വപ്നങ്ങളും ജീവിതം അവർക്കു നൽകിയ സങ്കടങ്ങളും അതിനെ അവർ മറികടക്കാൻ ശ്രമിക്കുന്ന മാർഗങ്ങളുമെല്ലാം കൺമുന്നിലെത്തുേമ്പാൾ ഇടനെഞ്ചിനുള്ളിൽ ഹൃദയമിടിപ്പുള്ള മനുഷ്യരെയെല്ലാം നൊമ്പരപ്പെടുത്തും. ചക്കരക്ക് പുറമെ മാളുവമ്മ എന്ന വൃദ്ധയായും ആങ്ങളയായും വെട്ടുകാരൻ കരുണനായും ശശി അരങ്ങ് കൈയടക്കുന്നു.
കേരളത്തിെൻറ വിവിധ കോണുകളിൽ വൻ സ്വീകാര്യത ലഭിച്ച നാടകം കഴിഞ്ഞ ദിവസങ്ങളിൽ യു.എ.ഇയിലെ വേദികളിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. ദുബൈയിൽ മാധ്യമപ്രവർത്തക കൂട്ടായ്മയുടെയും അബൂദബിയിൽ കേരള സോഷ്യൽ സെൻററിെൻറയും ഒാണാഘോഷ പരിപാടികളിൽ െവള്ളിയാഴ്ച നിറഞ്ഞ കൈയടിയാണ് നേടിയത്.
എൻ.എം.സി-യു.എ.ഇ എക്സ്ചേഞ്ച് കലാ സാംസ്കാരിക കൈമാറ്റ പരിപാടികളുടെ ഭാഗമായാണ് ശശി, ശിവദാസ് പൊയിൽക്കാവ്, കോഒാഡിനേറ്റർ അൻവർ കുനിമ്മൽ എന്നിവരുൾക്കൊള്ളുന്ന ചക്കരപ്പന്തൽ ടീം യു.എ.ഇയിലെത്തിയത്. 26ന് ദർശന യു.എ.ഇ ഓണാഘോഷവേദിയിലും 27ന് ‘നടുവണ്ണൂരകം’ ഉദ്ഘാടന വേദിയിലും ചക്കരപ്പന്തൽ അവതരണമുണ്ട്. ബുക്കിങിന് 0554977880 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.