സി.എച്ച് രാഷ്ട്രസേവ പുരസ്കാരം മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്ക് യഅ്ഖൂബ് അല്‍ അലി സമ്മാനിക്കുന്നു
ദുബൈ: മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സി.എച്ച്. മുഹമ്മദ് കോയയുടെ പേരിൽ ദുബൈ-കോഴിക്കോട് ജില്ല കെ.എം.സി.സി ഏര്‍പ്പെടുത്തിയ സി.എച്ച് രാഷ്ട്രസേവ പുരസ്കാരം മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്ക് സമ്മാനിച്ചു. അല്‍ബറാഹയിലെ ഗവ. വിമന്‍സ് അസോസിയേഷന് ഹാളിലെ സജ്ജമാക്കിയ ഡോ. പി.എ. ഇബ്രാഹിം ഹാജി നഗറില്‍ ഒരുക്കിയ സി.എച്ച് ഇന്റര്‍നാഷനല്‍ സമ്മിറ്റില്‍ അറബ് പ്രമുഖന് യഅ്ഖൂബ് അല്‍ അലി പുരസ്കാരം ഇ.ടിക്ക് സമ്മാനിച്ചു.
പേസ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ പി.എ. സല്മാന് ഇബ്രാഹിം പ്രശംസാപത്രം സമര്‍പ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജന. സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, ലീഗ് കോഴിക്കോട് ജില്ല പ്രസിഡന്റ് എം.എ. റസാഖ് മാസ്റ്റര്‍, വനിത ലീഗ് സംസ്ഥാന സെക്രട്ടറി ബ്രസീലിയ ഷംസുദ്ദീന് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ദുബൈ-കോഴിക്കോട് ജില്ല കെ.എം.സി.സി ജന. സെക്രട്ടറി കെ.പി. മുഹമ്മദ് സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്റ് ഇസ്മായില്‍ ഏറാമല അധ്യക്ഷതവഹിച്ചു.
സി.എച്ചിന്റെ പേരിൽ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പുരസ്കാരം ഏറ്റുവാങ്ങി പ്രതികരിച്ചു. ഇന്ത്യയിലെ ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളുടെ വീണ്ടെടുപ്പിന് പ്രയത്നിക്കാൻ ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക-സാംസ്കാരിക മേഖലകളില്‍ ശ്രദ്ധേയ സംഭാവനകളര്‍പ്പിച്ച വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിച്ചു. മുഹമ്മദ് സഫ്വാന്റെ ഖിറാഅത്തോടെ ആരംഭിച്ച പുരസ്കാര സമര്‍പ്പണ ചടങ്ങിന് ജില്ല കെ.എം.സി.സി ട്രഷറര്‍ നജീബ് തച്ചംപൊയില്‍ നന്ദി പറഞ്ഞു. ജില്ല ഭാരവാഹികളായ നാസര്‍ മുല്ലക്കല്‍, മൊയ്തു അരൂര്‍, ഹംസ കാവില്‍, തെക്കയില്‍ മുഹമ്മദ്, എ.പി. മൊയ്തീന് കോയ ഹാജി, മുഹമ്മദ് മൂഴിക്കല്‍, മജീദ് കൂനഞ്ചേരി, വി.കെ.കെ. റിയാസ്, അഹമ്മദ് ബിച്ചി, ഇസ്മായില്‍ ചെരുപ്പേരി, റാഷിദ് കിഴക്കയില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.