അബൂദബി: അല്‍ ദഫ്റ റീജ്യനില്‍ കോ ഓഡിനേഷന്‍ ആന്‍ഡ് ഫോളോ അപ് സെന്റര്‍ തുറന്ന് അബൂദബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെന്റര്‍ (എ.ഡി.സി.എം.സി). വൈവിധ്യമാര്‍ന്ന ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ സവിശേഷതയുള്ള എമിറേറ്റിന്റെ വിശാലമായ പ്രദേശത്ത് ഫീല്‍ഡ് സന്നദ്ധത വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കേന്ദ്രം തുറന്നതെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിലടക്കം ദ്രുതഗതിയിലും ഫലപ്രദമായും രക്ഷാപ്രവര്‍ത്തനം സാധ്യമാക്കുകയാണ് അല്‍ ദഫ്റ റീജ്യനില്‍ തുറന്ന കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റസ്പോണ്‍സ് ആന്‍ഡി റിക്കവറി സെക്ടര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അബ്ദുല്ല ഹംറെയിന് അല്‍ ദാഹിരി പറഞ്ഞു.
എമിറേറ്റിലെ എല്ലാ മേഖലകളിലും പ്രതിസന്ധി നേരിടാനുള്ള സന്നദ്ധത വര്‍ധിപ്പിക്കുന്നതിനും വിപുലവും സംയോജിതവുമായ ഒരു സംവിധാനം കെട്ടിപ്പടുക്കുന്നതിനുമുള്ള അബൂദബി സര്‍ക്കാറിന്റെ കാഴ്ചപ്പാടുമായി യോജിക്കുന്നതാണ് ഈ തീരുമാനം. നേരത്തേ അല്‍ഐന്‍ റീജ്യനിലും എ.ഡി.സി.എം.സി കോഓഡിനേഷന്‍ ആന്‍ഡ് ഫോളോഅപ് സെന്റര്‍ തുറന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.