ഷാർജ: വിമാന ടിക്കറ്റായാലും പരീക്ഷഫീസായാലും പ്രവാസി ഇരട്ടിക്കാശ് നൽകണം. ഇൗ അധ്യയന വർഷം പ്രവാസി രക്ഷിതാക്കളെ കാത്തിരിക്കുന്നത് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷെൻറ (സി.ബി.എസ്.ഇ) ഇരുട്ടടിയാണ്. കഴിഞ്ഞ വർഷം നാട്ടിൽ 5000 രൂപയുണ്ടായിരുന്ന പത്താം ക്ലാസ് പരീക്ഷഫീസ് ഇക്കുറി ഇരട്ടിപ്പിച്ച് 10,000 രൂപയാണ് വാങ്ങുന്നത്. എന്നാൽ, ഗൾഫ് മേഖലകളിൽ പഠിക്കുന്ന വിദ്യാർഥികൾ ആ പണം നൽകിയാൽ പോരാ.
പരീക്ഷഫീസും മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ചാർജും ഉൾപ്പെടെ 950 ദിർഹം അടക്കാനുള്ള നിർദേശം അടുത്ത ദിവസം പുറത്തിറങ്ങും. അഞ്ചു വിഷയങ്ങൾക്കാണ് ഇൗ ഫീസ്. അഡീഷനൽ സബ്ജക്ടുകൾ എടുത്ത കുട്ടികൾ ഒാരോ പേപ്പറിനും പ്രത്യേകം ഫീസ് നൽകേണ്ടതുണ്ട്. സെപ്റ്റംബർ 10ന് മുമ്പായി ഈ തുക നിർബന്ധമായും സ്കൂളുകളിൽ അടക്കേണ്ടിവരും. 470 ദിർഹമായിരുന്നു പോയ വർഷം വരെ ഈയിനത്തിൽ ഈടാക്കിയിരുന്നത്.
പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകൾക്കായാണ് നാട്ടിലെ ഫീസിനേക്കാൾ കൂടുതൽ വാങ്ങേണ്ടിവരുന്നത് എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. എന്തുതന്നെയായാലും സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇതു കനത്ത പ്രഹരമാണ്.
ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതലുള്ളത് സി.ബി.എസ്.ഇ സിലബസിലുള്ള സ്കൂളുകളാണ്. അതുകൊണ്ടുതന്നെ ഭൂരിഭാഗം രക്ഷിതാക്കളും ഫീസ് വർധനക്ക് ഇരയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.