കാത്തലിക് കോൺഗ്രസി​െൻറ മൂന്നാം വിമാനവും നാടണഞ്ഞു 

ദുബൈ: കാത്തലിക് കോൺഗ്രസ്സ് യു.എ.ഇയുടെ രണ്ടാമത്തെയും മൂന്നാമത്തെയും  ചാർട്ടേർഡ് വിമാനങ്ങൾ  ദുബൈയിൽ നിന്നു പുറപ്പെട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങി. 

കോവിഡ്​ വ്യാപനത്തിനിടയിലും  സ്തുത്യർഹ സേവനം ചെയ്യുന്ന നേഴ്‌സുമാർ, അവരുടെ കുടുംബാംഗങ്ങൾ, ജോലിയന്വേഷിച്ചു വന്നു മടങ്ങിപ്പോകാൻ കഴിയാതെ മാസങ്ങളായി ദുരിതത്തിലായിരുന്നവർ, ജോലി നഷ്​ടപ്പെട്ട്​ സാമ്പത്തികപ്രതിസന്ധിയിലായവർ, അവരുടെ കുടുംബങ്ങൾ എന്നിവർക്ക് തീർത്തും സൗജന്യമായും മറ്റുള്ള യാത്രക്കാർക്ക്​ വന്ദേ ഭാരത് വിമാനങ്ങളെക്കാൾ കുറഞ്ഞ നിരക്കിലും ടിക്കറ്റുകൾ ലഭ്യമാക്കിയാണ്​ യാത്ര ഒരുക്കിയതെന്ന്​  കാത്തലിക് കോൺഗ്രസ്സ് യു.എ.ഇ പ്രസിഡൻറ്​ ബെന്നി പുളിക്കേക്കര പറഞ്ഞു. 

ഷാർജ സ​െൻറ്​ മൈക്കിൾസ് ചർച്ച്  വികാരി ഫാ. വർഗീസ്  ചെമ്പോളി രണ്ടാമത്തെ  വിമാനത്തിന്റെയും ജബൽ അലി സ​െൻറ്​. ഫ്രാൻസിസ് അസ്സീസ്സി ചർച്ച് അസി.വികാരി ഫാ. ബിജു പണിക്കപ്പറമ്പിൽ മൂന്നാമത്തെ  വിമാനത്തി​​െൻറയും  ഫ്‌ളാഗ് ഓഫ്  നിർവഹിച്ചു. 

കാത്തലിക് കോൺഗ്രസ് പ്രസിഡൻറ്​ ബെന്നി മാത്യു പുളിക്കേക്കര, ജനറൽ സെക്രട്ടറി രഞ്ജിത് ജോസഫ്,  വൈസ്  പ്രസിഡൻറുമാരായ രാജീവ് ഏബ്രഹാം, ടോം അലക്സ്, ജോ.സെക്രട്ടറി നിക്കി ജോർജ്, ട്രഷറർ മജോ ആന്റണി, മീഡിയ ഇൻ ചാർജ് ലിജു ചാണ്ടി, പ്രൊജക്റ്റ് കോർഡിനേറ്റർ സന്തോഷ് മാത്യു, എസ്​.എം.സി പ്രസിഡൻറുമാരായ   ബെന്നി തോമസ് (ദുബൈ)ഷാജു ജോസഫ് (ഷാർജ), മാത്യു പോൾ (അജ്‌മാൻ) എന്നിവരും സന്നിഹിതരായിരുന്നു.  ജോലി നഷ്​ടപ്പെട്ട്​കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സഹായിക്കുന്നതിന്​ എല്ലാ രൂപതകളിലും കാത്തലിക് കോൺഗ്രസ്  ഹെൽപ്  ഡെസ്ക് രൂപീകരിച്ചതായി ഗ്ലോബൽ പ്രസിഡൻറ്​ അഡ്വ. ബിജു പറയന്നിലം അറിയിച്ചു.

Tags:    
News Summary - catholic congress third flight -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.