ദുബൈ: നിലവിലെ സാഹചര്യത്തിൽ ദുബൈയിലെ കത്തോലിക്ക പള്ളികൾ എല്ലാ കുർബാനകളും താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു.
ഊദ് മേത്തയിലെ സെന്‍റ് മേരീസ് കത്തോലിക്ക ചർച്ച്, ജബൽ അലിയിലെ സെന്‍റ് ഫ്രാൻസിസ് ഓഫ് അസീസി കത്തോലിക്ക ചർച്ച എന്നിവയാണ് ഏപ്രിൽ മൂന്നു മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ എല്ലാ കുർബാനകളും മറ്റ് നടപടികളും താൽകാലികമായി നിർത്തിവെച്ചത്. സുരക്ഷയും കമ്യൂണിറ്റി ക്ഷേമവും മുൻനിർത്തി വിശ്വാസികൾ പള്ളിയിലേക്കുള്ള സന്ദർശനത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ചർച്ച് അധികാരികൾ അഭ്യർഥിച്ചു.
സർക്കാർ നിയന്ത്രണ അതോറിറ്റികളിൽ നിന്നുള്ള നിർദേശങ്ങൾ ചൂണ്ടിക്കാട്ടി വ്യാഴാഴ്ച വെബ്സൈറ്റിലൂടെയാണ് സെന്‍റ് ഫ്രാൻസിസ് അസീസി ചർച്ച് ഇക്കാര്യം അറിയിച്ചത്. പള്ളി അടച്ചിടുകയാണെന്നും തത്സമയ സംപ്രേഷണവും ഉണ്ടാവില്ലെന്നും അറിയിപ്പിൽ പറയുന്നു. സമൂഹ മാധ്യമ അകൗണ്ടിലൂടെ സെന്‍റ് മേരീസ് ചർച്ചും സമാനമായ അറിയിപ്പു പുറത്തിറക്കിയിട്ടുണ്ട്.
എങ്കിലും ദു:ഖ വെള്ളി ശുശ്രൂകൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. അതേസമയം, അബൂദബി, ഷാർജ, റാസൽഖൈമ, ഫുജൈറ, ഉമ്മുൽ ഖുവൈൻ പള്ളികൾ ഇതുസംബന്ധിച്ച അറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. യു.എ.ഇ, ഒമാൻ, യെമൻ എന്നിവിടങ്ങളിലെ കത്തോലിക്ക ചർച്ചുകളെ നിയന്ത്രിക്കുന്ന അവോസ (അപ്പോസ്തലിക് വികാരിയേറ്റ് ഓഫ് സതേൺ അറേബ്യ) വിഷയത്തിൽ ഔദ്യോഗിക പ്രസ്താവനകൾ ഇറക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.