ദുബൈ: കൂറ്റൻ പൈപ്പിനുള്ളിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞിനെ അജ്മാൻ സിവിൽ ഡിഫൻസ് സംഘം രക്ഷപ്പെടുത്തി. അൽ ജുർഫ് പ്രദേശത്തെ വീട്ടിലെ വെള്ളക്കുഴലിലാണ് പൂച്ച കുടുങ്ങിയത്. വ്യാഴാഴ്ച രാത്രി സംഭവമറിഞ്ഞെത്തിയ രക്ഷാ സംഘം വടവും മറ്റ് ഉപകരണങ്ങളുമുപയോഗിച്ച് അതീവ ശ്രദ്ധയോടെ പൂച്ചയെ പുറത്തെത്തിക്കുകയായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന സിവിൽ ഡിഫൻസ് ഇത്തരം വിവരങ്ങൾ ലഭിച്ചാലുടൻ അടിയന്തിര പ്രാധാന്യത്തോടെയാണ് രക്ഷാദൗത്യം നടത്തുകയെന്ന് ഡയറക്ടർ ജനറൽ റാശിദ് ജാസിം മിജ്ലാദ് പറഞ്ഞു. എന്നാൽ വീടുകളിലെ പൈപ്പുകളും കുഴികളും മൂടിയിടാൻ താമസക്കാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഒാർമപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.