അബൂദബി: അപകടം നടന്ന സ്ഥലത്ത് പരിശോധനക്കെത്തിയ പൊലീസിെൻറ കാറിനെ അമിത വേഗതയിലെത്തിയ ഫോർവീലർ വാഹനം ഇടിച്ചു തകർത്തു. അൽവത്ബയിൽനിന്ന് അൽെഎനിലേക്കുള്ള റോഡിലാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും മറിഞ്ഞു. ഫോർവീലറിനും നാശനഷ്ടമുണ്ട്്. ആർക്കും ഗുരുതരമായ പരിക്കില്ല.
അപകടം നടന്ന സ്ഥലത്ത് പൊലീസ് സ്ഥാപിച്ച മുന്നറിയിപ്പും സിഗ്നലുകളും ശ്രദ്ധിക്കാതെയാണ് ഫോർ വീലർ ഡ്രൈവർ വണ്ടിയോടിച്ചെത്തിയത്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങൾ അനുസരിക്കണമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.