ദുബൈ: കാറുകളിൽ ചീറിപ്പായുന്നവർ ഒരു ദിവസം അതിന് അവധി കൊടുക്കണം. നിങ്ങളുടെ വണ്ടികളിൽ നിന്ന് പുറത്തേക്ക് പേ ാകുന്ന പുകയും പൊടിയും നമ്മൾ അധിവസിക്കുന്ന ഭൂമിക്ക് എത്രമാത്രം പരിക്ക് വരുത്തുന്നുവെന്ന് ഒന്ന് ആലോചിക ്കണം. കുറഞ്ഞ ചെലവിൽ കൂടുതൽ ആളുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന പൊതുഗതാഗത സംവിധാനങ്ങൾ ഒന്നു പരീക്ഷിക്കണം. ഇൗ പറഞ്ഞ കാര്യങ്ങൾക്കെല്ലാം ഏറ്റവും നല്ല അവസരമാണ് നാളെ.
ഞായറാഴ്ച ദുബൈ നഗരസഭയുടെ നേതൃത്വത്തിൽ കാർ രഹിത ദിനം ആചരിക്കുേമ്പാൾ അതിൽ പങ്കുചേർന്ന് ഭൂമിയോടും ഇതിലെ ജീവജാലങ്ങളോടും കൂറു കാണിക്കാൻ ഒന്നിക്കാം. കാർബൺ ബഹിർഗനമനത്തിൽ കുറവു വരുത്തി ഭൂമിക്ക് സാന്ത്വനമേകുന്ന കാർ രഹിത ദിനം ഇത് പത്താമത്തെ തവണയാണ് ദുബൈ നഗരസഭ ആചരിക്കുന്നത്. കഴിഞ്ഞ വർഷം ദുബൈക്ക് പുറമെ അൽെഎൻ, അജ്മാൻ, റാസൽഖൈമ, ഷാർജ തുടങ്ങിയ എമിറേറ്റുകളിൽ നിന്നുള്ളവരും സ്ഥാപനങ്ങളും ദിനാചരണത്തിൽ പങ്കാളികളായിരുന്നു.
വിവിധ സർക്കാർ മന്ത്രാലയങ്ങളിലെ പ്രമുഖ ഉദ്യോഗസ്ഥ മേധാവികളും ഇൗ ഉദ്യമത്തിന് പിന്തുണ അറിയിച്ച് വാഹനങ്ങൾ ഒഴിവാക്കുന്നുണ്ട്. നാളെ രാവിലെ ഇത്തിസലാത്ത് മെട്രോ സ്റ്റേഷനിൽ നിന്ന് യുനിയനിലേക്ക് ദുബൈ നഗരസഭാ മേധാവികളും ഉന്നത ഉദ്യോഗസ്ഥരും മെട്രോ യാത്ര നടത്തും. തുടർന്ന് യൂനിയൻ പാർക്കിൽ പ്രദർശനങ്ങളും വിവിധ ബോധവത്കരണ പരിപാടികളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.