ദുബൈ: ഹോട്ടലിലെ വാലറ്റ് പാർക്കിങ് ജീവനക്കാരനുമായി വാക്കുതർക്കത്തിലേർപ്പെട്ട വനിത കാർ മുന്നോെട്ടടുത്തു. ഇതു തടയാൻ ബോണറ്റിൽ കയറിയിരുന്ന ജീവനക്കാരനെയും വഹിച്ച് കാർ ദുബൈ നഗരത്തിലൂടെ മുന്നോട്ടുപോയി. അപകടകരമായ കാഴ്ചയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലുമായി. വിവരമറിഞ്ഞ് ഇരുവരെയും ഉടനെ വിളിച്ചു വരുത്തി ദുബൈ പൊലീസ്. മറ്റൊരു വാഹനത്തിെൻറ പാർക്കിങ് ടിക്കറ്റാണ് സ്ത്രീ നൽകിയത് എന്നാണ് ജീവനക്കാരെൻറ പരാതി. എന്നാൽ താൻ പണം നൽകി തന്നെയാണ് പാർക്ക് ചെയ്തതെന്നും യഥാർഥ ടിക്കറ്റാണ് നൽകിയതെന്നും സ്ത്രീ വാദിക്കുന്നു. ഇക്കാര്യം പറഞ്ഞ് വാക്കേറ്റമായതോടെയാണ് ജീവനക്കാരൻ വാഹനത്തിനു മുന്നിൽ കയറി നിന്നത്, ഇതു ഗൗനിക്കാതെ സ്ത്രീ വാഹനം മുന്നോെട്ടടുത്തപ്പോൾ വീണ ഇയാൾ ഒാടിക്കയറി ബോണറ്റിലിരിക്കുകയായിരുന്നു.
വിട്ടുകൊടുക്കാൻ കൂട്ടാക്കാതെ ഡ്രൈവർ വാഹനം ഒാടിച്ചു പോവുകയും ചെയ്തു. എന്തായാലും രണ്ടു പേരും ചെയ്തത് അപകടകരവും അംഗീകരിക്കാനാവാത്തതുമായ ചെയ്തിയാണെന്ന് ദുബൈ പൊലീസ് വ്യക്തമാക്കുന്നു. തങ്ങളുടെയും മറ്റുള്ളവരുടെയും ജീവൻ അപകടപ്പെടുത്തുന്ന പ്രവൃത്തിയാണിതെന്ന് ഡയറക്ടർ ഒഫ് സെക്യുരിറ്റി മീഡിയ കേണൽ ഫൈസൽ അൽ ഖാസിം പറഞ്ഞു. ഇവർക്കെതിരെ എന്തു കുറ്റമാണ് ചുമത്തുക എന്ന് വ്യക്തമല്ല. സംഭവത്തിെൻറ വീഡിയോ റെക്കോർഡ് ചെയ്തവർക്കെതിരെയും പൊലീസ് മുന്നറിയിപ്പ് നൽകി. അനുമതിയില്ലാതെ ഫോേട്ടായും വീഡിയോയും പകർത്തുന്നത് സ്വകാര്യതയുടെ ലംഘനവും ശിക്ഷാർഹവുമാണെന്ന് കേണൽ അൽ ഖാസിം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.