അബൂദബി: വ്യാജ രേഖ ചമച്ച് കാർ വിൽപന നടത്തി നിരവധി പേരെ വഞ്ചിച്ച കേസിൽ മൂന്ന് മുഖ്യ പ്രതികൾക്ക് പതിമൂന്നര വർഷം തടവ്. വിധി പ്രസ്താവിച്ച അബൂദബി കോടതി ഒരു പ്രതിക്ക് എട്ടര വർഷവും തടവ്ശിക്ഷ വിധിച്ചു. ഒാരോ പ്രതിയും ആറ് ലക്ഷം ദിർഹം വീതം പിഴ അടക്കുകയും വേണം.
ഇവരിൽനിന്ന് പിടിച്ചെടുത്ത പണം കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. പ്രതികളിൽനിന്ന് പിടിച്ചെടുത്ത ഒമ്പത് വാഹനങ്ങളും 5.3 കോടി ദിർഹവും കണ്ടുകെട്ടാനാണ് കോടതി ഉത്തരവിട്ടത്. യു.എ.ഇയിലും പുറത്തും ഒന്നാം പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള പണം പിടിച്ചെടുക്കാനും വിധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.