അൽഐൻ: മുഹർറം അവധി ദിനത്തിൽ വിനോദയാത്രപോയി തിരികെ വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് സ്വദേശി കുടുംബത്തിലെ മൂന്നുപേർ മരിച്ചു. പിതാവും മകളും മകനുമാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി അൽഐൻ അൽ റസീന മേഖലയിലായിരുന്നു അപകടം. അസബ എന്നറിയപ്പെടുന്ന സ്വകാര്യ റെസ്റ്റ് ഹൗസിൽനിന്ന് ബന്ധുക്കളോടൊപ്പം രാത്രി ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.
പിതാവും മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയും വീട്ടുജോലിക്കാരനും ഉൾപ്പെടെ ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. അൽ റസീന മേഖലയിലെ മൺപാതയിലൂടെ സഞ്ചരിക്കുന്നതിനിടെ വാഹനം തെന്നിമറിയുകയായിരുന്നു. അപകടത്തിൽ പിതാവും ഒരു മകനും മകളും മരിച്ചു. പരിക്കേറ്റ് മറ്റുള്ളവരെ പ്രദേശത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ മൃതദേഹം ശനിയാഴ്ച അൽ മാതാവ പള്ളിയിലെ പ്രാർഥനക്കുശേഷം ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.