ഫസൽ മട്ടന്നൂർ (ചെയർമാൻ), റയീസ് ഇല്ലിക്കൽ(കൺവീനർ), റഹൂഫ് മൂര്യാട്(ഫിനാൻസ് സെക്രട്ടറി)
ദുബൈ: കൂത്തുപറമ്പ് ആസ്ഥാനമായി വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മഖ്ദൂമിയ്യ സ്ഥാപനങ്ങളുടെ ദുബൈ ചാപ്റ്റർ റമദാൻ സന്ദേശ പ്രഭാഷണം സംഘടിപ്പിച്ചു. അബ്ദുറഷീദ് സഖാഫി മെരുവമ്പായി പ്രഭാഷണം നടത്തി. ഫള്ലു മട്ടന്നൂർ അധ്യക്ഷതവഹിച്ചു. കണ്ണപുരം മുഹമ്മദ് കുഞ്ഞി സഖാഫി ഉദ്ഘാടനം ചെയ്തു. സുബൈർ അമാനി പെടെന നേതൃത്വം നൽകി. റഹൂഫ് മൂരിയാട്, നിസാർ മാടത്താടി, അൻവർ പാറപ്രം തുടങ്ങിയവർ സംസാരിച്ചു. ഫസൽ മട്ടന്നൂർ(ചെയർമാൻ), റഈസ് ഇല്ലിക്കൽ(കൺവീനർ), റഹൂഫ് മൂരിയാട്(ട്രഷറർ), അബ്ദുസ്സലാം മൂരിയാട്, അനീസ് തലശ്ശേരി, അൻവർ പാറപ്രം,സഫീർ മാക്കൂൽ പീടിക, ഹാഷിം കുത്തുപറമ്പ് (വൈസ് പ്രസിഡന്റുമാർ), റിയാസ് മൂരിയാട്, ഫിനോജ് കതിരൂർ, ഫസ് ലു നിലയിലാട്ട്, ഫൈസൽ നിർമ്മലഗിരി, റംഷാദ് ഇരിവേരി(കൺവീനർമാർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. അബ്ദുസ്സലാം പി.പി സ്വാഗതവും റിയാസ് മൂരിയാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.