മർകസ് അങ്കണത്തിൽ ഒരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്നവർ
ദുബൈ: റമദാനിൽ ദിവസവും ആയിരത്തി അഞ്ഞൂറോളം പേർക്ക് ഇഫ്താർ ഒരുക്കി ദുബൈ മർകസ്. ദുബൈ മർകസിന്‍റെ മുറ്റത്താണ് നോമ്പ് തുറക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്. മുപ്പതിലധികം വളണ്ടിയർമാരാണ് എല്ലാ ദിവസവും പ്രവർത്തിച്ചുവരുന്നത്. ഐ.സി.എഫ് നേതൃത്വത്തിൽ നടന്നു വരുന്ന സേവനത്തിൽ ഇന്ത്യക്കാർക്ക് പുറമെ ഈജിപ്ത്, സിറിയ, പാകിസ്താൻ തുടങ്ങിയ രാജ്യക്കാരും സജീവസാന്നിധ്യമാണ്. ഐ.സി.എഫ് ദുബൈ മേഖല സഫ്‌വാ കോർഡിനേറ്റർ സാജിദ് അസ്‌ലമി, നജ്മുദ്ദീൻ പുതിയങ്ങാടി തുടങ്ങിയവർ ഇഫ്താർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.