ഡിജിറ്റല്‍ ഇടപാടുകളുടെ കരുത്തില്‍ റാക് സാമ്പത്തിക വികസന വകുപ്പ്; 6.8 ശതമാനം വളര്‍ച്ച

റാസല്‍ഖൈമ: റാക് ഡിപ്പാര്‍ട്ട്മെന്‍റ ഓഫ് ഇക്കണോമിക് ഡെവലപ്പ്മെന്‍റ് (റാക് ഡി.ഇ.ഡി) കഴിഞ്ഞ വര്‍ഷം 27,788 ഇലക്ട്രോണിക് ഇടപാടുകള്‍ പൂര്‍ത്തിയാക്കി. മുന്‍ വര്‍ഷത്തെ ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 6.8 ശതമാനമാണ്​ വളര്‍ച്ച. 2024ല്‍ റാക് ഡി.ഇ.ഡിയില്‍ നടത്തിയത്​ 26,028 ഡിജിറ്റല്‍ ഇടപാടുകളായിരുന്നു.

മാറുന്ന ലോകത്ത് ഡിജിറ്റല്‍ സേവനങ്ങള്‍ വികസിപ്പിക്കുകയെന്ന നീക്കത്തിന്‍റെ വിജയകരമായ വളര്‍ച്ചയാണ് പുതിയ കണക്കുകള്‍. ഉപഭോക്താക്കള്‍ക്ക് അവരുടെ ഇടപാടുകള്‍ എളുപ്പത്തിലും വേഗത്തിലും ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നത് പ്രവര്‍ത്തന കാര്യക്ഷമതയുടെ മികവാണ്. റാക് ഡി.ഇ.ഡിയുമായുള്ള ഇടപാടുകളില്‍ നിക്ഷേപകരുടെയും സംരംഭകരുടെയും അനുഭവം മെച്ചപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി.

റാക് ഡി.ഇ.ഡിയുടെ 53 സേവനങ്ങള്‍ നിലവില്‍ ഇലക്ട്രോണിക് പ്ലാറ്റ്ഫോമിൽ ലഭ്യമാണ്​. സര്‍ക്കാറിന്‍റെ സ്മാര്‍ട്ട്, ഏകീകൃത സേവനങ്ങള്‍ നല്‍കുന്നതിലൂടെ മുഴുവന്‍ സേവനങ്ങളുടെയും സമഗ്ര ഡിജിറ്റല്‍ പരിവര്‍ത്തനം പൂര്‍ത്തിയാക്കിയതായി ഇതിലൂടെ ഉറപ്പാക്കുന്നു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്കുള്ള മാറ്റം റാസല്‍ഖൈമയുടെ ബിസിനസ് അന്തരീക്ഷത്തിന്‍റെ മല്‍സരക്ഷമത ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക ഘടകമാണ്.

ഉപഭോക്താക്കള്‍ക്ക് സേവന കേന്ദ്രങ്ങളിലെത്താതെ തന്നെ ലളിതമായ നടപടിക്രമങ്ങള്‍, വേഗത്തിലുള്ള സേവനം, മുഴുസമയം സേവന ലഭ്യത എന്നിവയിലൂടെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നുവെന്നത് ശ്രദ്ധേയമാണ്.

Tags:    
News Summary - RAK Economic Development Department sees 6.8 percent growth on the strength of digital transactions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.