വിമാന യാത്ര മുടങ്ങിയവർക്ക് ദുബൈ കെ.എം.സി.സി പ്രവർത്തകർ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നു

വിമാന യാത്ര മുടങ്ങിയവർക്ക് ഭക്ഷണമെത്തിച്ച് കെ.എം.സി.സി

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ ഒന്നിൽ യാത്ര മുടങ്ങി പ്രയാസത്തിലായ വിവിധ ദേശക്കാരായ ആളുകൾക്ക് ഭക്ഷണമെത്തിച്ച് ദുബൈ കെ.എം.സി.സി.ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കണമെന്ന അധികൃതരുടെ നിർദ്ദേശത്തെ തുടർന്നാണ് 3500പേർക്ക് ഇരുന്ന് കഴിക്കാൻ സൗകര്യമൊരുക്കിയ സമൂഹ ഇഫ്താർ പാർസലായി നൽകുന്നതിലേക്ക് മാറ്റിയത്. സാഹചര്യം മാറിവരുന്ന സ്ഥിതിക്ക് പഴയ രീതിയിൽ തന്നെ സമൂഹ ഇഫ്താർ നടക്കുമെന്ന് പ്രസിഡന്‍റ്​ ഡോ.അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹ്‌യ തളങ്കര എന്നിവർ അറിയിച്ചു.

പ്രവാസി മലയാളികൾ ഭീതിയിലാകേണ്ടതില്ലെന്നും ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഏത് അടിയന്തിര സാഹചര്യത്തിലും ആളുകൾക്ക് സഹായമെത്തിക്കാൻ ദുബൈ കെ.എം.സി.സി സജീവമായി രംഗത്ത് ഉണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു. യോഗത്തിൽ കെഎംസിസി ഉപദേശക സമിതി ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീൻ, റാഷിദ് അസ്‌ലം, സംസ്ഥാന ട്രഷറർ പി.കെ ഇസ്മായിൽ, വൈസ് പ്രസിഡന്‍റുമാരായ ഇസ്മായിൽ ഏറാമല, കെ.പി.എ.സലാം, ഇബ്രാഹിം മുറിച്ചാണ്ടി, എ.സി ഇസ്മായിൽ, അബ്ദുല്ല ആറങ്ങാടി, മുഹമ്മദ് പട്ടാമ്പി, ഹംസ തൊട്ടിയിൽ, ഒ. മൊയ്തു, ബാബു എടക്കുളം, സെക്രട്ടറിമാരായ പി.വി നാസർ, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, റഈസ് തലശ്ശേരി, അബ്ദുൽഖാദർ അരിപ്പാമ്പ്ര, ആർ.ശുക്കൂർ, സമദ് ചാമക്കാല, അഹമ്മദ് ബിച്ചി, നാസർ മുല്ലക്കൽ, ഷഫീക് സലാഹുദ്ദീൻ സംസാരിച്ചു.

ആർ.ഷുക്കൂർ, സിദ്ദീഖ് ചൗക്കി, അഷ്‌റഫ് തോട്ടോളി എന്നിവരുടെ നേതൃത്വത്തിലുള്ള കെ.എം.സി.സി ഹാപ്പിനസ് ടീമാണ് ഇഫ്‌താർ കിറ്റുകൾ വിതരണം നടത്തുന്നത്​.

Tags:    
News Summary - KMCC delivers food to those whose flights have been cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.