അൽഐനി​െൻറ നഗരഭംഗി ഒപ്പിയെടുക്കൂ, സമ്മാനം നേടൂ

അൽഐൻ: അൽഐൻ നഗരഭംഗി നിങ്ങളുടെ കണ്ണുകളിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് കാമറക്കണ്ണിലൂടെ ഒപ്പിയെടുക്കൂ, സമ്മാനങ്ങൾ നേടൂ. അൽഐൻ നഗരസഭയാണ് ഫോട്ടോഗ്രാഫർമാർക്കായി മത്സരം സംഘടിക്കുന്നത്. അൽഐൻ നഗരത്തി​െൻറ മനോഹാരിത പകർത്തി നഗരസഭക്ക് അയച്ചുകൊടുത്താൽ ഏറ്റവും നല്ല ഫോട്ടോകൾക്ക് ലഭിക്കുക ഒന്നാം സമ്മാനമായി 5000 ദിർഹമും രണ്ടാം സ്​ഥാനക്കാർക്ക്​ 3000 ദിർഹമും മൂന്നാം സ്ഥാനത്തിന് 2000 ദിർഹമുമാണ്.

പ്രഫഷനൽ ഫോട്ടോഗ്രാഫർമാർക്കാണ് ഇതിൽ പങ്കെടുക്കാൻ അവസരമുള്ളത്. മൊബൈൽ കാമറയിലെടുത്ത ഫോട്ടോകൾ അനുവദനീയമല്ല. ആറ്​ മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ ആയിരിക്കണം. 300 ഡി.പി.ഐയിലുള്ള (2400 x 2600 മെഗാപിക്സൽ) ഫോട്ടോകൾ ആയിരിക്കണം. ഒരാൾക്ക് മൂന്ന് ഫോട്ടോ വരെ അയക്കാം. നിബന്ധനകളും സാങ്കേതിക നിർദേശങ്ങളും അൽഐൻ നഗരസഭയുടെ ഫേസ്ബുക് പേജിൽ ലഭ്യമാണ്.

നഗരത്തിലെ ചരിത്രപ്രധാന സ്ഥലങ്ങളുടെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനും കഴിവുള്ള ഫോട്ടോഗ്രാഫർമാരെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നഗരസഭ മത്സരം സംഘടിപ്പിക്കുന്നത്. നവംബർ 11ആണ് ഫോട്ടോ അയക്കാനുള്ള അവസാന തീയതി. New.media@aam.gov.ae എന്ന ഇ -മെയിൽ വിലാസത്തിലാണ് ഫോട്ടോ അയക്കേണ്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.